റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താം വളവ് എന്നിവയാണ് കൃതികയുടെ ഏറ്റവും പുതിയ സിനിമകള്‍. 

പ്രണവിനോടുള്ള(Pranav Mohanlal) തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി കൃതിക. ആശുപത്രിയില്‍ സെഡേഷനില്‍ കിടക്കുമ്പോള്‍ വരെ പ്രണവിന്റെ പേര് കേട്ടിട്ട് ചാടി എണീറ്റിട്ടുണ്ടെന്ന് കൃതിക പറയുന്നു. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന ചാനൽ ഷോയിലായിരുന്നു യുവ നടിയുടെ പ്രതികരണം. 

”ആദി സിനിമയുടെ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു ആളുടെ അടുത്ത്. ഞാന്‍ പറഞ്ഞിട്ടൊന്നും ഇല്ല.
പത്താം ക്ലാസ് കഴിഞ്ഞ് എന്റെ അപ്പന്റിക്സിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയമാണ്. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷന്‍ ഒക്കെ തന്നതുകൊണ്ട് ബോധമൊന്നുമില്ല. അപ്പോള്‍ എന്നെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട്, ദേ പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, ഒന്ന് എണീറ്റേ, എന്ന് പറഞ്ഞു. ഞാന്‍ ഒരൊറ്റ എണീക്കലായിരുന്നു. കാരണം എനിക്ക് അത്രയും ക്രഷ് ഉണ്ടായിരുന്നു ആ ഒരു സമയത്ത്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രണവ് നല്ല ഒരു മനുഷ്യന്‍ ആണ്. പാവമാണ്, നല്ല സ്‌മൈലിങ് ഫേസ് ആണ് ഗിറ്റാര്‍ ഒക്കെ വായിക്കും. അപ്പോള്‍ നമുക്ക് ഓട്ടോമറ്റിക്കായി ഒരു വ്യത്യസ്തതയും അട്രാക്ഷനും ക്രഷും ഒക്കെ തോന്നും,”, എന്നായിരുന്നു കൃതികയുടെ വാക്കുകൾ. 

Read Also: Pranav Mohanlal : കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് പ്രണവ്; കമന്‍റുമായി മോഹന്‍ലാല്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താം വളവ് എന്നിവയാണ് കൃതികയുടെ ഏറ്റവും പുതിയ സിനിമകള്‍. കൃതിക പ്രദീപ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് ദിലീപ് നായകനായ വില്ലാളിവീരൻ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യർ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങൾ അവതരിപ്പിച്ച് ആയിരുന്നു കൃതിക പിന്നീട് പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയത്. മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹൻലാൽ എന്നീ സിനിമകളിൽ എന്നീ ചിത്രങ്ങളിൽ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കൃതിക ആണ്.

'എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും', പുനീത് രാജ്‍കുമാറിന് ആശംസകളുമായി ഭാവന

അകാലത്തില്‍ പൊലിഞ്ഞ കന്നഡ താരം പുനീത് രാജ്‍കുമാറിന്റെ ജന്മവാര്‍ഷികമാണ് ഇന്ന് (Puneeth Rajkumar birthday). പുനീത് രാജ്‍കുമാറിന്റെ ആഗ്രഹമെന്നോണം ഇന്ന് 'ജെയിംസ്' പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പുനീത് രാജ്‍കുമാര്‍ എന്നും തങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്ന് എഴുതി ആശംസകള്‍ നേര്‍ന്ന ഭാവന രംഗത്ത് എത്തി.

Read More : Salute Audience Response : ദുൽഖറിന്റെ 'സല്യൂട്ട്' എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണം ഇങ്ങനെ

പുനീതിന് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭാവന. എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും എന്ന ടാഗുമായി പൂനീത് രാജ്‍കുമാറിന്റെ ചിത്രങ്ങളുടെ വീഡിയോയും പങ്കുവെച്ചിരിക്കുന്നു ഭാവന. അപ്പു എന്ന് വിളിച്ചാണ് ആശംസകള്‍ ഭാവന നേര്‍ന്നിരിക്കുന്നത്. പുനീത് രാജ്‍കുമാര്‍ അന്തരിച്ചപ്പോള്‍ വികാരനിര്‍ഭരമായ കുറിപ്പ് ഭാവന പങ്കുവെച്ചിരുന്നു. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരുന്നത്. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ജാക്കീ വൻ ഹിറ്റായിരുന്നു.