സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ സ്വീകരിച്ച അതിവേഗ നടപടിയെ നടി മാലാ പാർവതി പ്രശംസിച്ചിരുന്നു. ഇടത് സഹയാത്രികനായാലും കേരളത്തിൽ നിയമം നടപ്പാകുമെന്നതിന്റെ തെളിവാണിതെന്ന് അവർ പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിന്റെ ലൈം​ഗികാതിക്രമ കേസിൽ അതിവേ​ഗ നടപടി സ്വീകരിച്ചതിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം നടി മാലാ പാർവതി രം​ഗത്ത് എത്തിയിരുന്നു. ഇതാണ് കേരളമെന്നും ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകുമെന്നും അവർ കുറിച്ചു. ഇത് ചൂണ്ടിക്കാണിച്ച് പലരും കമന്റുകൾ ചെയ്തിട്ടുണ്ട്. ഇവയ്ക്ക് മാലാ പാർവതി മറുപടിയും നൽകിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു ചോദ്യമായിരുന്നു മുകേഷിന്റെ കേസും ​ഗണേഷിനെതിരെ ഉയർന്ന ആരോപണവും.

'മുകേഷിനും ഗണേഷനും എന്താ കൊമ്പുണ്ടായിരുന്നോ', എന്നായിരുന്നു കമന്റ്. ഇതിന്, 'മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ, കുട്ടികളെ കൂട്ടികൊടുത്ത കേസിൽ നടപടി നേരിടുന്നു. അതാ ഞാൻ പറഞ്ഞത് സ്ത്രീ പറഞ്ഞാൽ ഉടനെ, എന്നല്ല എൻ്റെ നയം. പരാതിയിൽ നീതികേടും ഉണ്ടാകാൻ പാടില്ല. ഗണേശനെതിരെ പരാതി പൊലീസിൽ എത്തിയോ? അത്', എന്നായിരുന്നു മാലാ പാർവതി മറുപടി നൽകിയത്. പി ടി കുഞ്ഞ് മുഹമ്മദിനെ അറിയുമോന്ന പരിഹാസ കമന്റിന്, താൻ അതിനെ കുറിച്ചെഴുതിയ പോസ്റ്റാണ് മറുപടിയായി മാലാ പാർവതി കൊടുത്തത്.

രഞ്ജിത്തിനെതിരെ മാലാ പാർവതി പങ്കിട്ട പോസ്റ്റ്

സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ. അവൾ എന്നോ അവനെന്നോ വേർതിരിവില്ല.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming