താൻ ഗർഭിണിയാണെന്ന് പറഞ്ഞതിലെ സത്യാവസ്ഥ വെളിപ്പെടുത്തി ജാസി ജാസിൽ. താൻ ഒരു കുട്ടിയെ ദത്തെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും, അതിനെ 'അമ്മയാകാൻ പോകുന്നു' എന്ന് പറയാനാണ് ആഗ്രഹിച്ചതെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായ ആളാണ് ജാസി ജാസിൽ. പലപ്പോഴും വൻ വിമർശനങ്ങൾക്ക് പാത്രമായിട്ടുള്ള ജാസിയെ സ്നേഹിക്കുന്നവരും ധാരാളമാണ്. അടുത്തിടെ താൻ ഗർഭിണിയാണെന്നും അമ്മയാകാൻ പോകുന്നുവെന്നും ജാസി പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് ജാസി. തനിക്കൊരു കുഞ്ഞിനെ ദത്തെടുക്കണമെന്നുണ്ടായിരുന്നുവെന്നും അതങ്ങനെ പറയാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് അമ്മയാകാൻ പോകുന്നെന്ന് പറഞ്ഞതെന്നും ജാസി പറയുന്നു.
ജാസി ജാസിലിന്റെ വാക്കുകൾ ഇങ്ങനെ
ഒരു കുട്ടിയെ ദത്തെടുക്കാനുള്ള കാര്യങ്ങളിലേക്ക് ഞാന്‍ എത്തിയിരുന്നു. കുട്ടിയെ തരാന്‍ അവരും ഓക്കെയാണ്. പല ഇന്‍റര്‍വ്യൂവിലും ഞാന്‍ പറഞ്ഞിട്ടുണ്ട് എനിക്കൊരു അമ്മയാവണം എന്ന്. കുട്ടികളെ ഇഷ്ടമാണെന്നും. ഇതൊക്കെ കണ്ടാണ് അവര്‍ എന്നെ ബന്ധപ്പെടുന്നത്. അത് മുഴുവനായി പറയുന്നില്ല. കാരണം നിയമപരമായി അത് ശരിയല്ല. കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറാണെന്നും നിയമപരമായി മുന്നോട്ട് പോകാമെന്നും ഞാന്‍ അവരോട് പറഞ്ഞു. കുട്ടിയെ തന്ന് കഴിഞ്ഞ് പിന്നീട് ചോദിച്ച് വരാനും പാടില്ലല്ലോ. വളരെ ആരോഗ്യകരമായി മുന്നോട്ട് പോയ സംസാരങ്ങളായിരുന്നു. പക്ഷേ എനിക്ക് ചില സംശയങ്ങള്‍ വന്നു. കമ്യൂണിറ്റിയിലുള്ള ചിലരോട് കാര്യം തിരക്കി. അവരാണ് സിംഗിള്‍ പേരന്‍റിന് കുട്ടിയെ ദത്തെടുക്കാനുള്ള ഓപ്ഷനില്ലെന്ന് പറയുന്നത്. അതിന് മുന്‍പ് ഞാന്‍ വിചാരിച്ചത് കുട്ടീനെ കിട്ടും എന്നാണ്. ഞാനൊരു കുട്ടിയെ വളര്‍ത്താന്‍ വേണ്ടി പോകുകയാണെന്ന് തോന്നിയപ്പോള്‍ അത് ദത്തെടുക്കുന്നതാണെന്ന് പറയാന്‍ താല്പര്യമില്ല. അമ്മയാകാന്‍ പോകുന്നെന്ന് പറയാനാണ് താല്പര്യം. അതാണ് അമ്മയാകാന്‍ പോകുന്നെന്ന് ഞാന്‍ പറഞ്ഞത്.
ട്രാന്‍സ് ആള്‍ക്കാര്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള നിയമം ഇപ്പോഴില്ല. ഞാനും ആഷിയും ആണ്‍കുട്ടികളായി വന്നവരാണ്. അതുകൊണ്ടാണ് മുന്നോട്ട് ഒന്നും നടക്കാത്തത്. അതില്‍ എനിക്ക് ഭയങ്കര സങ്കടമുണ്ട്. പക്ഷേ എന്നെങ്കിലും നിയമങ്ങള്‍ മാറുമല്ലോ.
ഞാന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പലരും പറഞ്ഞു. ഇവിടെ സ്വന്തം കുഞ്ഞിനെ കരിങ്കല്ലിന് പുറത്തെറിഞ്ഞ് കൊല്ലുന്നു, തെരുവിലേക്ക് വലിച്ചെറിയുന്നു, സെപ്റ്റിക് ടാങ്കിലേക്ക് എറിയുന്നു, വിഷം കൊടുത്ത് കൊല്ലുന്നു, കുഞ്ഞുങ്ങളെ വച്ചിട്ട് മറ്റൊരള്‍ക്കൊപ്പം അമ്മ ഇറങ്ങി പോകുന്നു, ഇതൊന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലേ. ജാസി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതായി. എന്‍റെ ഒരു വലിയ സ്വപ്നമാണ്. അത് ഞാന്‍ റീല്‍സിലൂടെ കാണിക്കുമ്പോള്‍ സ്ത്രീത്വത്തെ അപമാനിച്ചു. മൈല്‍ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ജാസിയുടെ പ്രതികരണം.



