മലയാള സിനിമാ സംഘടനയായ 'അമ്മ'യിലെ പ്രശ്നങ്ങളെ തുടർന്ന് നേതൃത്വം രാജിവെക്കണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടിരുന്നു. തനിക്ക് പദവികൾ വേണ്ടെന്നും ധ്യാൻ ശ്രീനിവാസനെപ്പോലുള്ള ചെറുപ്പക്കാർ നേതൃത്വത്തിൽ വരണമെന്നും അവർ പറഞ്ഞു.

ലയാള സിനിമയുടെ താരസംഘടനയായ അമ്മയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉയരുകയാണ്. ജീവനക്കാരിയുടെ പരാതിയും അൻസിബ ഉയർത്തിയ ആരോപണങ്ങളുമെല്ലാം സംഘടനയെ ആടിയുലച്ചിട്ടുണ്ട്. തതവസരത്തിൽ സംഘടന പൂർണമായും രാജി വച്ച് ഒഴിയണമെന്ന് മാലാ പാർവതി തുറന്ന കത്തിൽ ആവശ്യപ്പെട്ടിരുന്നു. കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നും ഇവർ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിലൊരു കമന്റിന് മാലാ പാർവതി നൽകിയ കമന്റ് ശ്രദ്ധനേടുകയാണ്. "മാലാ പാർവതി പറഞ്ഞ കാര്യങ്ങൾ ജനറൽ ബോഡിയിൽ ചോദ്യം ചെയ്യപ്പെടണം. ഞാൻ നോക്കുമ്പോ ചേച്ചി അല്ലെങ്കിൽ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം. മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കിൽ ഇടവേളബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്ത്. അപ്പോൾ നിങ്ങൾക്കു കാര്യം കുറേക്കൂടി ഈസി ആകും", എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനായിരുന്നു മാലാ പാർവതിയുടെ മറുപടി.

"എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാൽ ചെറുപ്പക്കാര്.. ധ്യാൻ ശ്രീനിവാസൻ ഒക്കെ വരണം എന്ന് പറയും", എന്നായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണ കമന്റുകൾ വന്നു. "നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാൽ മാത്രം മതി..", എന്ന കമന്റിന്, "അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേർക്ക് ആശ്രയവും, രക്ഷയുമാണ്", എന്നായിരുന്നു മാലാ പാർവതി മറുപടി നൽകിയത്.

"മാല ചേച്ചിക്ക് ഒരു തുറന്ന് കത്ത്. ഒറ്റ വാചകത്തിൽ നിർത്തുന്നു. ഈ A.M.M.A ഒന്നു പിരിച്ചു വിടുമോ? നിങ്ങളുടെ അധികാരികൾക്ക് മുന്നിൽ ഈ ഒരു നിർദ്ദേശം വച്ചാൽ ആരും അംഗീകരിക്കില്ല. പക്ഷേ അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളികളും ഒന്നിച്ചു പറയുന്ന ഒന്നാണ്. വെറുതേ അമ്മക്ക് പറയാൻ വേണ്ടി ഒരു സംഘടന", എന്ന കമന്റിന്, "ഒരു പാട് പേർക്ക് ഗുണം ചെയ്യുന്നുണ്ട്. അത് കൊണ്ട് അത് പറയില്ല", എന്നായിരുന്നു മാലാ പാർവതിയുടെ മറുപടി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming