Asianet News MalayalamAsianet News Malayalam

ജേണലിസത്തിൽ ടോപ്പറായി മാളവിക നായർ

മലയാളികൾ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം കാണുന്ന മമ്മൂട്ടി ചിത്രം കറുത്തപക്ഷികളിലൂടെ ആണ് മാളവിക വെള്ളിത്തിരയിൽ എത്തുന്നത്.

actress malavika nair complete graduation in journalism
Author
First Published Nov 26, 2022, 8:50 PM IST

ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്. വിഷയത്തിൽ ടോപ്പറായാണ് താരം വിജയിച്ചിരിക്കന്നുന്നത്. ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

"എത്ര മനോഹമായിരുന്നു ഈ യാത്രയെന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയത്. എന്റെ സ്വപ്നങ്ങളെ കീഴടക്കാൻ സഹായിച്ച സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവർക്കും ഒരുപാട് നന്ദി. എന്നെ പ്രേത്സാഹിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കും എട്ടനും നന്ദി. നിങ്ങൾക്ക് അഭിമാനം ആകാൻ എപ്പോഴും ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു”, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക കുറിച്ചത്. സുഹൃത്തുകൾക്കും അമ്മയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika (@instamalunair)

മലയാളികൾ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം കാണുന്ന മമ്മൂട്ടി ചിത്രം കറുത്തപക്ഷികളിലൂടെ ആണ് മാളവിക വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും നടി സ്വന്തമാക്കി. മായ ബസാർ, ഓർക്കുക വല്ലപ്പോഴും, ശിക്കാർ, അക്കൽധാമയിലെ പെണ്ണ്, ദഫാദാർ എന്നിവയാണ് പ്രധാന സിനിമകൾ. 

സിബിഐ അഞ്ചാം ഭാഗത്തിലാണ് മാളവിക ഒടുവിൽ അഭിനയിച്ചത്. മെയ് 1 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി നീണ്ട താരനിര അണിനിരന്ന ചിത്രം തമിഴിൽ മൊഴിമാറ്റിയിരുന്നു. 

'ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാണ്'; 'കാക്കിപ്പട' ടീസർ

Follow Us:
Download App:
  • android
  • ios