സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'മ്യാവൂ'(Meow) എന്ന ചിത്രത്തിലാണ് മംമ്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 

ബോളിവുഡ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള സിനിമാ താരങ്ങളും. ഇവര്‍ പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ നടി മംമ്ത മോഹൻദാസ്(Mamta Mohandas) പങ്കുവച്ച വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

വ്യായാമം എന്നത് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് പറയുകയാണ് മംമ്ത. ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ കുറിച്ച് പറഞ്ഞത്. കഠിനമായ വർക്കൗട്ട് വീഡിയോയാണ് താരം പങ്കുവച്ചത്.

View post on Instagram

അതേസമയം, സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'മ്യാവൂ'(Meow) എന്ന ചിത്രത്തിലാണ് മംമ്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലാല്‍ ജോസ്(lal jose) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 24നായിരുന്നു റിലീസ്. സൗബിനും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

Reda More: ‘പ്രതികാരം ചിലപ്പോൾ നീതികരിക്കപ്പെടും’; ത്രില്ലടിപ്പിച്ച് മംമ്തയുടെ 'ലാൽബാഗ്' ടീസർ

ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. 

സ്വപ്നങ്ങൾ പൂവണിയുമ്പോൾ; പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

മലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹൻദാസ്(mamta mohan). അഭിനയം മാത്രമല്ല നല്ലൊരു ​ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം മംമ്ത തെളിയിച്ചു കഴിഞ്ഞു. എന്നാൽ താനൊരു വാഹനപ്രേമിയാണെന്ന് കൂടി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. മംമ്തയുടെ ഗ്യാരേജില്‍ സ്ഥാനമുറപ്പിച്ച പുതിയ വാഹനം തന്നെയാണ് അതിന് തെളിവും. ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍(Porsche 911 Carrera S ) മോഡലായ 911 കരേര എസ് ആണ് മംമ്തയുടെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

സ്വപ്‌നം യാഥാര്‍ഥ്യമായ ദിവസമാണിന്ന്. ഒരു പതിറ്റാണ്ടിലേറയായി ഞാന്‍ കാത്തിരുന്ന ദിവസമാണിതെന്നുമാണ് വാഹനത്തിന്റെ ചിത്രം പങ്കുവെച്ച് മംമ്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. ഏകദേശം 1.84 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

ഡിസൈന്‍ ശൈലി കൊണ്ടും സ്റ്റൈല്‍ കൊണ്ടും ആരാധകരെ സൃഷ്ടിക്കുന്ന വാഹനങ്ങളാണ് പോര്‍ഷെ(Porsche) 911 കരേര എസ്. സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്. നീളമേറിയ മുന്‍വശവും സ്‌റ്റൈലിഷ് ഹെഡ്‌ലൈറ്റുമാണ് മുഖഭാവത്തിന് അഴകേകുന്നതെങ്കില്‍, പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്‌പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്‌സ്‌ഹോസ്റ്റുമാണ് പിന്‍വശത്തെ സ്‌പോട്ടിയാക്കുന്നു. 

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് 911 കരേര എസിന് കരുത്തേകുന്നത്. 2981 സിസിയില്‍ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാന്‍സ്മിഷന്‍. 3.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്.