Asianet News MalayalamAsianet News Malayalam

അജിത്തിനൊപ്പം പോരടിക്കാൻ മഞ്ജു വാര്യർ; 'തലയുടെ വിളയാട്ട'ത്തിന് ഇനി മൂന്ന് നാൾ

ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും

actress manju warrier share ajith thunivu movie countdown poster
Author
First Published Jan 8, 2023, 3:04 PM IST

മിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഇനി മൂന്ന് നാളാണ് തുനിവ് റിലീസിനായുള്ളത്. ഇക്കാര്യം രേഖപ്പെടുത്തി കൊണ്ടുള്ളതാണ് പോസ്റ്റർ. കയ്യിൽ തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാം. ഫൈറ്റ് സീനിനിടെ ഉള്ള രം​ഗമാണ് ഇതെന്നാണ് സൂചന. മഞ്ജു വാര്യരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് തുനിവിന് ആശംസകളുമായി രം​ഗത്തെത്തിയത്. 

കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

'ഉയർച്ചതാഴ്ചകളിൽ എന്നോടൊപ്പം നിന്നു, എല്ലാ മുറിവുകളും സുഖപ്പെടുത്തി'; ആരതി പൊടിയോട് റോബിൻ

പൊങ്കലിന് തുനിവിനൊപ്പം തിയറ്ററുകളിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം വിജയ്‍യുടെ വരിശ് ആണ്. വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ താരപ്പെങ്കലിനാണ് തമിഴ് നാട്ടിലെ തിയറ്ററുകൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios