ചില കാര്യങ്ങളിൽ ദിയ അഹാനയെ മാതൃകയാക്കുന്നത് നന്നായിരിക്കുമെന്നും ആലപ്പി അഷ്റഫ് പറയുന്നു.
ഉത്തരേന്ത്യൻ ഇൻഫ്ളുവൻസറുടെ വിവാദവീഡിയോയ്ക്കു താഴെ കമന്റ് ചെയ്ത ദിയ കൃഷ്ണക്കെതിരെ വിമർശനങ്ങൾ തുടരുന്നതിനിടെ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ആലപ്പി അഷ്റഫ്. ചില കാര്യങ്ങളിൽ ദിയ അഹാനയെ മാതൃകയാക്കുന്നത് നന്നായിരിക്കുമെന്നും ആലപ്പി അഷ്റഫ് പറയുന്നു.
''കൃഷ്ണകുമാറിന്റെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബവും, ഇൻഫ്ലുവൻസർമാരും ആകുമ്പോൾ, സമൂഹത്തിൽ നിങ്ങളെ ഇഷ്ടപ്പെടുന്നവരും, സ്നേഹിക്കുന്നവരും, നിങ്ങളെ അനുകരിക്കുന്നവരും ഒരുപാട് പേരുണ്ടാകും. നിങ്ങളെ നിലനിർത്തി ഇന്നത്തെ ഈ സ്റ്റാറ്റസിൽ എത്തിച്ചത് ഇവിടത്തെ ഈ സമൂഹമാണ്. നിങ്ങൾക്ക് അവരോടും ഒരു കടപ്പാടും പ്രതിബദ്ധതയും ഉണ്ടായിരിക്കേണ്ടതല്ലേ? കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ അഹാനയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടും സ്വഭാവശൈലികളുമാണ് വെച്ചുപുലർത്തുന്നത്. ഒരു വിവാദ നായികയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനായി അവർ വിവാദങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കാറുണ്ട് എന്നു വേണം കരുതാൻ. ദിയയുടെ സ്വഭാവരീതികൾ കാണുമ്പോൾ കൃഷ്ണകുമാർ പറഞ്ഞ ഒരു കാര്യം ഓർമ്മ വരികയാണ്: ചെറുപ്പത്തിൽ തന്നെ പലരും വിളിച്ചിരുന്നത് "പ്രശ്നകുമാർ" എന്നായിരുന്നു എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. പല വിവാദങ്ങളും ദിയ ഉണ്ടാക്കാറുണ്ട്. ഇതൊക്കെ ചിലപ്പോൾ വൈറൽ ആകാനുള്ള കണ്ടെന്റായി അവർ കാണുന്നുണ്ടാകാം. ഇത്തരം കണ്ടെന്റുകൾ തലമുറകളെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഇവരെപ്പോലുള്ളവർ മനസിലാക്കേണ്ടതല്ലേ? നിങ്ങളെയൊക്കെ പിന്തുടർന്ന് അനുകരിക്കുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള വലിയൊരു സമൂഹം ഇവിടെയുണ്ട്. അവർക്കൊക്കെ എന്ത് സംസ്കാരവും സന്ദേശവുമാണ് ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ നിങ്ങൾ നൽകുന്നത്?
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നമ്മൾ സമാധാനത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും ഏകോദര സഹോദരങ്ങളെ പോലെയും ജീവിക്കുന്ന സുന്ദരമായ ഈ കൊച്ചു കേരളത്തിൽ വന്ന് വിദ്വേഷം പടർത്തുന്ന വീഡിയോ പ്രചരിപ്പിച്ചപ്പോൾ, അതിനടിയിൽ ഇൻഫ്ലുവൻസറായ ദിയ വന്ന് അയാളുടെ പ്രസ്താവനകളെ ശരിവയ്ക്കുന്ന രീതിയിൽ കമന്റ് ഇട്ടത്, അവരുടെ ഉള്ളിലെ മതവിദ്വേഷത്തെ തുറന്നുകാട്ടുന്നതായി ചിത്രീകരിക്കപ്പെട്ടു. ആദ്യമൊക്കെ അതിനെ ന്യായീകരിച്ചു പറഞ്ഞ ദിയ, പിന്നീട് അവർക്കെതിരെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും കടുത്തപ്പോൾ കിടന്ന് മെഴുകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ദിയ പണ്ടൊക്കെ ചെയ്യുന്നതും പറയുന്നതുമൊക്കെ പ്രായത്തിന്റെ എടുത്തുചാട്ടവും പക്വതയില്ലായ്മയായും കണ്ട്, പൊതുസമൂഹം അതെല്ലാം തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ നിങ്ങൾ മുതിർന്നു. അറിവില്ലായ്മ അലങ്കാരമായും അഹങ്കാരമായും കരുതാതെ, മൂത്ത സഹോദരിയായ അഹാനയെ ചില കാര്യങ്ങളിൽ മാതൃകയാക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും'', ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.





