ജൂൺ 29നായിരുന്നു വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ(Meena) അപ്രീക്ഷിത വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇക്കഴിഞ്ഞ ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെ ആയിരുന്നു ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാഗർ യാത്ര പറഞ്ഞത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മീന പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുടുംബത്തിന്റെ അനുഗ്രമായിരുന്നു വിദ്യാസാഗറെന്നും വളരെ പെട്ടെന്നാണ് തങ്ങളിൽ നിന്നും അദ്ദേഹത്തെ വേർപെടുത്തിയതെന്നും മീന കുറിച്ചു.
മീനയുടെ വാക്കുകൾ ഇങ്ങനെ
നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. നിങ്ങള്‍ എന്നും ഞങ്ങളുടെയെല്ലാം(എന്റെ) മനസ്സിലുണ്ടാകും. സ്‌നേഹവും പ്രാർത്ഥനയു അറിയിച്ചതിന് ലോകമെമ്പാടുമുള്ള നല്ല മനസ്സുകൾക്ക് ഞാനും എന്റെ കുടുംബവും നന്ദി പറയുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളില്‍ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാർഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.
ജൂൺ 29നായിരുന്നു വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു.
13-ാം വിവാഹവാർഷികത്തിന് കുറച്ചുനാൾ കൂടി; മീനയെ തനിച്ചാക്കി വിദ്യാസാഗർ യാത്രയായി
സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
