തെന്നിന്ത്യൻ താരം മേഘ്ന രാജിന് യു.എ.ഇ ഗോൾഡൻ വിസ
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി.
ദുബായ്: തെന്നിദ്ധ്യൻ താരം മേഘ്ന രാജിന് യു.എ ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ .സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യന്‍ താര നിര ഗോൾഡൻ വിസ സ്വന്തമാക്കിയത് ദുബായിലെ ഏറ്റവും പ്രശസ്‌തമായ സെലിബ്രിറ്റി ഫ്ളോറായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെ ആയിരുന്നു. വിനയന്‍ സംവിധാനം ചെയ്ത് 2010ൽ പ്രദര്‍ശനത്തിനെത്തിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് മേഘ്ന കടന്നുവരുന്നത്. പിന്നീട് ബ്യൂട്ടിഫുള്‍, മാഡി ഡാഡ്,മെമ്മറീസ്, ഓഗസ്ത് 15, വന്നെത്തും മുന്‍പേ,രഘുവിന്റെ സ്വന്തം റസിയ, അച്ഛന്റെ ആണ്‍മക്കള്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ട്രിവാന്‍ഡം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മേഘ്നയുടെ മലയാള ചിത്രം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ 29ന് കന്നഡ ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തു.എന്നാല്‍ 2021 ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.
ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്ത് ഭർത്താവിനെ നഷ്ടപ്പെട്ട മേഘ്നയ്ക്ക് ഒപ്പം കുടുംബവും സുഹൃത്തുകളും ആരാധകരും വലിയ പിന്തുണയുമായി നിന്നിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. ഫെബ്രുവരി 14ന് അർധരാത്രിയാണ് താരദമ്പതികളുടെ മകനെ മേഘ്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..