നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിതിൻ വിജയനാണ് മൃദുല മുരളിയുടെ വരൻ.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തുത്. മൃദുലയുടെ സുഹൃത്തുക്കളായ ഭാവനയും രമ്യാ നമ്പീശനും ശരണ്യാ മോഹനും അമൃതാ സുരേഷും അഭിരാമി സുരേഷുമൊക്കെ ചടങ്ങിനെത്തി. ഗായകൻ വിജയ് യേശുദാസും മണികുട്ടനും ഹേമന്തും ചടങ്ങിനെത്തി. ഭാവനയും കൂട്ടുകാരും മൃദുല മുരളിയുടെ വിവാഹനിശ്ചയം പാട്ടുപാടി ആഘോഷമാക്കുകയും ചെയ്‍തു. റെഡ് ചില്ലീസ് എന്ന സിനിമയിലൂടെയാണ് മൃദുല മുരളി വെള്ളിത്തിരയിലെത്തുന്നത്. രാഗ്‍ദേശ് എന്ന ഹിന്ദി ചിത്രത്തില്‍ ക്യാപ്റ്റൻ ലക്ഷ്‍മി ആയിട്ടും അഭിനയിച്ചിട്ടുണ്ട്.