ചെന്നൈ: തെന്നിന്ത്യന്‍ നടി നമിത ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിതയുടെ ബിജെപിയിലേക്കുള്ള രംഗപ്രവേശം. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് നമിത പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കാനെത്തിയത്. 

2016-ല്‍ നമിത എഐഡിഎംകെയില്‍ അംഗത്വം നേടിയരുന്നു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് നടി എഐഡിഎംകെയില്‍ ചേര്‍ന്നത്.