നയൻതാര വിഘ്‍നേശ് ശിവനൊത്തുള്ള റൊമാന്റിക് ഫോട്ടോകളാണ് പങ്കുവെച്ചത്. 

തമിഴകത്ത് നിരവധി ആരാധകര്‍ ഉള്ള താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. ഭര്‍ത്താവ് വിഘ്‍നേശ് ശിവന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടി നയൻതാര. എന്റെ എല്ലാമായ ആളിന് ജന്മദിന ആശംസകള്‍ എന്നാണ് നടി നയൻതാര എഴുതിയിരിക്കുന്നത്. വാക്കുകള‍ാല്‍ വിശേഷിപ്പിക്കാൻ കഴിയാത്തതിന് അപ്പുറം താൻ നിന്നെ സ്‍നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെയെന്നും പറയുന്നു നയൻതാര.

നയൻതാര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്ന വിഷ്‍ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോ നടിയുടെ ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരുന്നു

View post on Instagram

നയൻതാര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയും സംവിധായികയാകുകയാണോ നയൻതാര എന്ന് കമന്റായിഎഴുതിയിമിരുന്നു. നടി നയൻതാരയുടേതായി പ്രചരിച്ച ആ ഫോട്ടോയില്‍ കൗതുകം നിറച്ചതുമതായിുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്.

Read More: ഇങ്ങനെ വിജയ്‍ക്കല്ലാതെ മറ്റ് ഏത് താരത്തിന് ആകും?, തമിഴ്‍നാട്ടില്‍ പ്രകമ്പനം, അമ്പരന്ന് താരങ്ങള്‍, നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക