''വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങള്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ്''. 

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള റാപ്പര്‍ വേടന്‍റെ (ഹിരണ്‍ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ മാപ്പ് പറഞ്ഞ് നടി പാര്‍വ്വതി. മീ റ്റൂ ആരോപണ വിധേയനായ വേടന്‍റെ മാപ്പ് പറച്ചിലിന് ലൈക്ക് അടിച്ച പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വ്വതിയുടെ ഖേദപ്രകടനം. ഗായകന്‍ വേടനെതിരെ ധൈര്യത്തോട മീ റ്റൂ ആരോപണങ്ങള്‍ ഉന്നയിച്ച, അതിക്രമത്തെ അതീജിവച്ചവരോട് ഞാന്‍ മാപ്പ് പറയുന്നുവെന്ന് പാര്‍വ്വതി പറയുന്നു.

ഇന്‍‌സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം. ''വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങള്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വേടന്‍റെ മാപ്പ് പറച്ചില്‍ ആത്മാര്‍ത്ഥമായ ഒന്നല്ലെന്ന് വേടന്‍റെ അതിക്രമണത്തില്‍‌ നിന്ന് അതിജീവിച്ച ചിലര്‍ തന്നെ അറിയിച്ച അപ്പോള്‍ തന്നെ ആ ലൈക്ക് താന്‍ പിന്‍വലിച്ചതായി പാര്‍വ്വതി പറയുന്നു. താന്‍ മൂലം വിഷമമുണ്ടായവരോട് മാപ്പ് ചോദിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona