തങ്കലാൻ എന്ന ചിത്രമാണ് പാർവതി തിരുവോത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി, ഇന്ന് മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ ഇതരഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കുന്ന പാർവതി കഴിഞ്ഞ ദിവസം സൂപ്പർ സ്റ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇതുകൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിക്കുന്നു.
"സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്", എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
പാർവതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. "മോഹൻലാൽ,മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് attention seeking പരിപാടിക്ക് വേണ്ടി പറയുന്നതാണ്, just ignore it, കേൾക്കാത്ത പോലെ തന്നെ ഇരുന്നാൽ മതി, Feminism over ആയിട്ട് മെഴുകി മെഴുകി നല്ല പടങ്ങൾ ഇല്ലാണ്ടായി സാരില്ല താരാമൂല്യമുള്ള നടൻമാർ പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല frsutration കാണും", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
വിജയ് മാറി നിൽക്ക്, ഇത് രജനിക്ക് സ്വന്തം; 2023ൽ ആ നേട്ടം മുത്തുവേലും വർമനും അങ്ങെടുത്തു !
അതേസമയം, തങ്കലാൻ എന്ന ചിത്രമാണ് പാർവതി തിരുവോത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. വിക്രം നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത് എന്നാണ് വിവരം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ തിയറ്ററുകളിൽ എത്തും.
