സിനിമാ- സീരിയല്‍ നടി പ്രീത പ്രദീപ് വിവാഹിതയായി. വിവേക് വി നായരാണ് വരൻ.

നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ പ്രീത പ്രദീപ് പിന്നീട് മിനി സ്‍ക്രീനുകളില്‍ തിളങ്ങുകയായിരുന്നു. ഉയരെ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്‍ചയം. ബെസ്റ്റ് ഫ്രണ്ടിനെയാണ് പങ്കാളിയാക്കുന്നത് എന്ന് പ്രീത പ്രദീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവേക് പ്രണയം തുറന്നുപറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല. ലൌവ് പ്ലസ് അറേഞ്ച്ഡ് മാരേജ് എന്ന് പറയാമെന്നുമായിരുന്നു പ്രീത പ്രദീപിന്റെ പ്രതികരണം.