സുഹൃത്താണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെടുത്തിയത്. രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോക്ക് ഒപ്പം രമ്യയുടെ ചിത്രം കൂടി ചേര്‍ത്താണ് പ്രചാരണം. വീഡിയോ നവമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണ് നടി പരാതിയുമായി രംഗത്ത് വന്നത്. 

കൊച്ചി: രൂപസാദൃശ്യമുള്ള യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിക്കുന്നതിന് എതിരെ നടി രമ്യ സുരേഷ് പരാതിയുമായി രംഗത്ത്. തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് അവര്‍ പരാതി നല്‍കി. ജൂണ്‍ ഒന്നിന് രമ്യയുടെ

സുഹൃത്താണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെടുത്തിയത്. രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോക്ക് ഒപ്പം രമ്യയുടെ ചിത്രം കൂടി ചേര്‍ത്താണ് പ്രചാരണം. വീഡിയോ നവമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണ് നടി പരാതിയുമായി രംഗത്ത് വന്നത്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് രമ്യ നേരിട്ടെത്തി പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി സൈബര്‍ സെല്ലിനും കരീലകുളങ്ങര പൊലീസിനും കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ആണ് നിലവിലെ അന്വേഷണം. ഞാന്‍ പ്രകാശന്‍, നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് രമ്യ സുരേഷ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona