Asianet News MalayalamAsianet News Malayalam

'നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി'; ഖുശ്ബുവിനെതിരേ രഞ്ജിനി

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടിയിൽ അംഗത്വം സ്വീകരിച്ചത്. 

actress ranjini against khushboo who join bjp
Author
Chennai, First Published Oct 14, 2020, 8:26 AM IST

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിലേക്ക് പോയ നടി ഖുശ്ബുവിനെതിരെ നടി രഞ്ജിനി. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ ഖുശ്ബു നാണം കെടുത്തി എന്ന് രഞ്ജിനി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രമുഖ തെന്നിന്ത്യൻ താരവും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടിയിൽ അംഗത്വം സ്വീകരിച്ചത്. 

"എന്റെ പ്രിയപ്പെട്ട സഹ പ്രവർത്തകയായ ഖുഷ്ബു ബിജെപിയിൽ ചേർന്നതിൽ അഭിനന്ദിക്കണോ എന്ന് എനിക്കറിയില്ല.ഡിഎംകെ, എ.ഐ.എ.ഡി.എം.കെ( താത്‌പര്യം കാണിച്ചു പക്ഷേ അം​ഗത്വമെടുത്തില്ല), കോൺ​ഗ്രസ്,. ഇന്നലെ ബിജെപി. അടുത്തതായി സിപിഐഎമ്മിലേക്ക് ഖുശ്ബു ചേക്കേറുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. രാഷ്ട്രീയത്തിൽ വളരെയധികം ക്ഷമ, തന്ത്രം, ഏറ്റവും പ്രധാനമായി പ്രത്യയശാസ്ത്രവും അത്യാവശ്യമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും നിങ്ങൾ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോദിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടു. ഇത് ഏറെ നിരാശാജനകമാണ്. നിങ്ങൾ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്. ഇന്ന് നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല",  രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

I don’t know whether to congratulate my dear colleague, Khushboo in joining BJP? From DMK, AIADMK (showed interest but...

Posted by Ranjini on Monday, 12 October 2020

ദില്ലിയിലെ ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്. നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാർട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. അപ്പോള്‍ തന്നെ ബിജെപിയിൽ ചേരാനിരിക്കുകയാണ് ഖുശ്ബു എന്ന സജീവമായ അഭ്യൂഹങ്ങളുയർന്നിരുന്നു. 

എന്നാൽ, പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാൻ കാരണമായതെന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. പാർട്ടിയിലെ പ്രശ്നങ്ങൾ പല കുറി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെയടക്കം പ്രശ്നങ്ങൾ അറിയിച്ചിട്ടും ഫലമുണ്ടായില്ല. താൻ പാർട്ടി വിട്ടതിന് കേന്ദ്ര നേതൃത്വത്തിനും തമിഴ്നാട് സംസ്ഥാന നേതൃത്വത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഖുശ്ബു കുറ്റപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios