ഗുരുവായൂര്‍: ഊഴം സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി രസ്ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂരില്‍ വച്ചുനടന്ന വിവാഹത്തില്‍  അടുത്ത ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്തു. 

സിനിമാ മേഖലയിൽ നിന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുത്തു. പരമ്പരാഗത വേഷത്തിലാണ് രസ്ന വിവാഹത്തിനൊരുങ്ങിയത്. താരത്തിന്‍റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dalin Sukumaran (@dalin.stagram) on Oct 1, 2019 at 9:15am PDT

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച രസ്ന പൃഥ്വിരാജ് നായകനായ  ഊഴം, ദുൽഖര്‍ ചിത്രം ജോമോന്‍റെ സുവിശേഷങ്ങള്‍, സ്വര്‍ണമത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 'തെരിയുമാ ഉന്ന  കാതലിച്ചിട്ടേന്‍" എന്ന സിനിമയില്‍ നായികയായി എത്തി ശ്രദ്ധനേടിയിരുന്നു.