ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലുള്ള രേഖയുടെ ബംഗ്ലാവാണ് അടച്ചത്. സീ സ്പ്രിംഗ്സ് എന്ന ബ്ംഗ്ലാവ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച ശേഷം ബിഎംസ് അധികൃതരെത്തി സാനിറ്റൈസ് ചെയ്തിരുന്നു.
മുംബൈ: സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി രേഖയുടെ ബംഗ്ലാവ് ബോംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തു. ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലുള്ള രേഖയുടെ ബംഗ്ലാവാണ് അടച്ചത്. സീ സ്പ്രിംഗ്സ് എന്ന ബ്ംഗ്ലാവ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച ശേഷം ബിഎംസി അധികൃതരെത്തി സാനിറ്റൈസ് ചെയ്തിരുന്നു. രണ്ട് സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. മേഖല കണ്ടെയ്ന്‍മെന്‍റ് പ്രദേശമാണെന്ന് വിശദമാക്കുന്ന നോട്ടീസും കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.
ബംഗ്ലാവിന്‍റെ ഒരു ഭാഗം മാത്രമാണ് നിലവില്‍ അടച്ചിട്ടുള്ളതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് മുതിര്‍ന്ന നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ബാന്ദ്ര കുര്‍ശ കോപ്ലെക്സിലുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ഇയാളുള്ളത്. ഇന്നലെയാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ തേടിയത്.
നേരത്തെ ബോളിവുഡ് താരങ്ങളായ കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍, അമിര്‍ ഖാന്‍ എന്നിവരുടെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വീടുകള്‍ സീല്‍ ചെയ്തിരുന്നു. അമീര്‍ ഖാന്‍റെ ജീവനക്കാരില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ സുരക്ഷാ ജീവനക്കാരും പാചകക്കാരനും ഉള്‍പ്പെട്ടിരുന്നു.
