Asianet News MalayalamAsianet News Malayalam

നടി ശരണ്യക്ക് ട്യൂമറിന് ഏഴാമതും ശസ്‍ത്രക്രിയ; ജീവിതം ദുരിതത്തില്‍

നടി ശരണ്യ ദുരിതജീവിതത്തിലെന്ന് സഹപ്രവര്‍ത്തകര്‍. അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്‍ജറി നടത്തേണ്ടി വരുന്നത്. സാമൂഹ്യപ്രവര്‍ത്തകൻ സൂരജ് പാലക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.  ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ് എന്ന്  നടി സീമ ജി നായര്‍ പറയുന്നു.

Actress Saranya undergoes surgery
Author
Kochi, First Published Jun 10, 2019, 12:48 PM IST

നടി ശരണ്യ ദുരിതജീവിതത്തിലെന്ന് സഹപ്രവര്‍ത്തകര്‍. അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്‍ജറി നടത്തേണ്ടി വരുന്നത്. സാമൂഹ്യപ്രവര്‍ത്തകൻ സൂരജ് പാലക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.  ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ് എന്ന്  നടി സീമ ജി നായര്‍ പറയുന്നു.

സൂരജ് പാലക്കാരന്റെ ഫേസ്ബുക്ക് വീഡിയോയില്‍ നിന്ന്

പല കലാകാരന്മാർക്കും അവരുടെ താരപ്രഭയിൽ കൂടെ നിൽക്കാൻ ഒരുപാട് പേര്‍ ഉണ്ടാകും. എന്നാൽ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാൻ പോലും പിന്നീട് ആരും വന്നെന്ന് വരില്ല. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ വിഡിയോയിൽ കാണിക്കാത്തതിന്റെ കാരണം പറയാം. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി തളർന്നുകിടക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ശരണ്യയുടെ അടുത്തുനിന്നും വിഡിയോ പോസ്റ്റ് ചെയ്യണമെന്നാണ് ഞാൻ ഉദേശിച്ചിരുന്നത്. എന്നാൽ അവർ ഒരു നടിയാണ്. ഈ കെടന്നകിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപംപറ്റാൻ ആ കുട്ടിക്ക് വിഷമമുണ്ട്. അതുകൊണ്ട് ശര്യണയുടെ അമ്മയുടെ നമ്പറും മറ്റുവിവരങ്ങളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സീമ ജി നായരുടെ വാക്കുകള്‍

ശരണ്യക്ക് ആറ് വര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരൻമാര്‍ സഹായിക്കുകയും ചെയ്‍തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിൻ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയിൽ എത്തി ഓപ്പറേഷൻ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷൻ നടത്തിയത്. അത് ആറാമത്തെ സർജറി ആയിരുന്നു. ഇപ്പോൾ ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ്. ഇത് കുറച്ച് ക്രിട്ടിക്കൽ ആണ്. ഒരുവശം ഏകദേശം തളർന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എന്നെപ്പോലെ കലാരംഗത്തുള്ള മറ്റുള്ളവർ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും വരുന്ന ഈ അസുഖത്തിൽ എല്ലാവർക്കും സഹായിക്കാൻ പരിമിതികളുണ്ടാകും. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. അവളിലൂടെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ വെള്ളിത്തിരയിലെത്തുന്നത്.

Follow Us:
Download App:
  • android
  • ios