മൂന്നാറില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് നടി സിമ്രാൻ.

തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സിമ്രാൻ (Simran). സിമ്രാൻ നായികയായ ചിത്രങ്ങള്‍ വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഇന്നും സജീവമായി അഭിനയം തുടരുകയാണ് സിമ്രാൻ. ഇപോഴിതാ സിമ്രാൻ പങ്കുവെച്ച ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

മൂന്നാറില്‍ നിന്നുള്ള ഫോട്ടോകളാണ് സിമ്രാൻ പങ്കുവെച്ചിരിക്കുന്നത്. മൂന്നാര്‍ ഷെഡ്യൂള്‍ എന്ന് എഴുതിയ സിമ്രാൻ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗിന് ആണോ എത്തിയത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും സിമ്രാന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളാണ് സിമ്രാന്റേതായി ഒരുങ്ങുന്നതും.

View post on Instagram

'മഹാൻ' എന്ന ചിത്രത്തില്‍ സിമ്രാൻ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'മഹാനി'ല്‍ വിക്രമും മകൻ ധ്രുവുമാണ് നായകരായി എത്തുന്നത്. 'സര്‍ദാര്‍' എന്ന ചിത്രത്തിലും സിമ്രാൻ അഭിനയിക്കുന്നുണ്ട്. കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

സിമ്രാന്റെ പുതിയ ചിത്രമായി പ്രഖ്യാപിച്ചത് 'ക്യാപ്റ്റനാ'ണ്. ആര്യയാണ് 'ക്യാപ്റ്റൻ' ചിത്രത്തില്‍ നായകൻ. നമ്പി നാരായണന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള 'റോക്കട്രി: നമ്പി വിലൈവ്' സിമ്രാന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്. 'പാവ കഥൈകള്‍' എന്ന ചിത്രമാണ് സിമ്രാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.