കൊച്ചി: 'തണ്ണീര്‍ മത്തന്‍ ദിനങ്ങളി'ലെ അശ്വതി ടീച്ചറായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ശ്രീരഞ്ജിനി. സിനിമയില്‍ അശ്വതി ടീച്ചറിന്‍റെ വിവാഹം നടക്കാതെ പോയെങ്കിലും യഥാര്‍ത്ഥ ജീവിത്തില്‍ തന്‍റെ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് നടി. ശ്രീരഞ്ജിനി വിവാഹിതയായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ് വരന്‍. 

അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പുറത്തിറങ്ങിയ 'ദേവിക പ്ലസ് ടു ബയോളജി' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ  അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരന്‍ ബിലഹരി 'പോരാട്ടം', 'അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Read More: ഒരുകിലോ മൈസൂർ പാക്കും രണ്ടര കിലോ ചിപ്പ്സും; രൺവീർ സിം​ഗിന് പലഹാരത്തിന്റെ നീണ്ട ലിസ്റ്റുമായി ദീപിക