കൊവിഡ് 19ന്റെ ദുരിതത്തിലാണ് ലോകം. കൊവിഡ് 19 വ്യാപിക്കാതിരിക്കാൻ ഓരോ രാജ്യവും കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. കൊവിഡ് 19 ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ചെറുതല്ല. രോഗത്തിന്റെ ദുരിതവും തീരുമാനിച്ച പദ്ധതികളെല്ലാം വേണ്ടെന്നുവെയ്ക്കേണ്ടി വരികയും ചെയ്‍തത് ഒട്ടേറെപ്പേരെ അസ്വസ്ഥരാക്കുന്നുണ്ട്. ഒട്ടേറെപ്പേര്‍ ആണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കൊവിഡിന്റെ ദുരിതത്തില്‍ ഒന്നും ചെയ്യാനാകാത്തതിന്റെ അവസ്ഥയാണ് ഒരു പോസ്റ്റിലൂടെ നടി അദിതി റാവു വ്യക്തമാക്കുന്നത്.

ഇൻസ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അദിതി റാവു.  2020ല്‍ താൻ സന്ദര്‍ശിക്കുന്ന ഒരേയൊരു രാജ്യം സങ്കല്‍പ്പമാണ് എന്നാണ് അദിതി ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് അദിതിയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അദിതി നായികയായ മലയാള ചിത്രം സൂഫിയും സുജാതയും അടുത്തിടെ റിലീസ് ആയിരുന്നു. ഷാനവാസ് നാറാണിപുഴയാണ് ചിത്രം സംവിധാനം ചെയ്‍തത്. ജയസൂര്യ, ദേവ് മോഹൻ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്.