ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. 

ർവശി(Urvashi), സൗബിൻ ഷാഹിർ(Soubin Shahir) എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഒരു പൊലീസുകാരന്റെ മരണം’(Oru Policekarante Maranam). നവാഗതയായ രമ്യ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഉർവശി പൊലീസ് വേഷത്തിലാകും എത്തുകയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. 

Read Also: Oru Policekarante Maranam|സൗബിനും ഉര്‍വശിയും ഒന്നിക്കുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

2009 മുതൽ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലിഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. വൈശാഖ് സിനിമാസിന്റെയും, റയൽ ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡിക്‌സണ്‍ പൊടുത്താസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഛായാഗ്രഹണം: ശഹനാദ് ജലാല്‍, ചിത്രസംയോജനം: കിരണ്‍ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, വസ്ത്രാലങ്കാരം: ബുസി ബേബി ജോണ്‍, മേക്കപ്പ്: ജോ കൊരട്ടി, ടൈറ്റില്‍ ഡിസൈന്‍: പ്രജ്വാള്‍ സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്‍, വാര്‍ത്താ പ്രചരണം: എം.ആര്‍ പ്രൊഫഷണല്‍.