കാറപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ കഴിയുന്ന ശബാന ആസ്മി വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടായിരുന്നു ഉർവശിയും ട്വീറ്റ് ചെയ്തിരുന്നത്. 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പകർത്തിയ ബോളിവുഡ് നടിക്ക് ട്രോൾ മഴ. നടിയും മോഡലുമായ ഉർവശി റൗത്തേലയാണ് 'ശബാന അസ്മി വേഗത്തിൽ സുഖംപ്രാപിക്കട്ടെ' എന്ന് ആശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് പകർത്തിയത്. കാറപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാ​ഗത്തിൽ കഴിയുന്ന ശബാന ആസ്മി 'വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ' എന്ന് ആശംസിച്ചു കൊണ്ടായിരുന്നു ഉർവശിയും ട്വീറ്റ് ചെയ്തിരുന്നത്.

ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി ഉർവശി പങ്കുവച്ച ട്വീറ്റ്, പ്രധാനമന്ത്രിയുടെ ട്വീറ്റിൽനിന്ന് പകർത്തിയതാണെന്ന് പറഞ്ഞ് ആളുകൾ‌ നടിയെ പരിഹസിക്കുകയായിരുന്നു. 'ശബാന ആസ്മി ജി അപകടത്തിൽ‌പ്പെട്ടെന്ന വാർത്ത വളരെ ദുഖകരമാണ്. അവർ വേ​ഗം സുഖംപ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു', എന്നായിരുന്നു ഉർവശിയുടെ ട്വീറ്റ്. ഇതേ വാക്കുകൾ‌ തന്നെയാണ് നരേന്ദ മോദിയും ട്വീറ്റിൽ കുറിച്ചിരുന്നത്.

Scroll to load tweet…
Scroll to load tweet…

എന്തിനാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ കോപ്പിയടിച്ചതെന്നായിരുന്നു ട്വിറ്റർ ഉപയോക്താക്കൾ ചോദിച്ചത്. എന്നാൽ, ഇത്തരത്തിൽ നേരത്തെയും മറ്റുള്ളവരുടെ വാക്കുകൾ ഉർവശി കോപ്പിയടിച്ചിട്ടുണ്ട്. 2018ൽ നടിയും മോഡലുമായ ​ഗി​ഗി ഹദീദിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലെ വരികൾ ഉർവശി കടമെടുത്തിരുന്നു. പ്രണയബന്ധത്തെക്കുറിച്ച് അപവാദപ്രചാരണങ്ങൾ നടത്തുന്നതിനെതിരെയായിരുന്നു ​ഗി​ഗിയുടെ പോസ്റ്റ്.

ഇൻസ്റ്റ​ഗ്രാമിൽ ​ഗി​ഗി കുറിച്ച മുഴുവൻ വാക്കുകളും ഉർവശി പകർത്തുകയും തന്റെ വാക്കുകളെന്ന് തരത്തിൽ അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, പോസ്റ്റ് ഷെയർ ചെയ്ത് നിമിഷങ്ങൾ‌ക്കകം വാക്കുകൾ ​ഗി​ഗിയുടെ പോസ്റ്റിൽ നിന്ന് പകർത്തിയതാണെന്ന് ആരാധകർ കണ്ടെത്തിയിരുന്നു.

Read More: കാറപകടത്തിൽ നടി ഷബാന അസ്മിക്ക് ഗുരുതര പരിക്ക്

അതേസമയം, ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈ-പുണെ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് അന്ധേരി കോകില ബെൻ അംബാനി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നടി ഷബാന ആസ്മിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ തലയിലും നട്ടെല്ലിന്റെ മുകൾഭാഗത്തുമാണ് ശബാനയ്ക്ക് പരുക്കേറ്റത്. സംഭവത്തിൽ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് ശബാനയുടെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരേ റായ്ഗഡ് പൊലീസാണ്‌ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.