ശ്വേത മേനോൻ-രമേഷ് പിഷാരടി ഫോൺ സംഭാഷണം പുറത്തായതിനെ നടി ഉഷ പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുന്നു. പുറത്തുവന്ന വോയിസ് ക്ലിപ്പ് ആ ലൈനിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് പുറത്തുവിട്ടത് എന്നുമാണെ പറയാന്‍ പോകുന്നതെന്നും ഉഷ.

ശ്വേത മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് പേരെടുത്ത് പറയാതെ പരിഹാസവുമായി എത്തിയിരിക്കുകയാണ് നടി ഉഷ. അടർക്കളത്തിലെ അഭിമന്യു എന്നാണ് ശ്വേത മേനോനെ ഉഷ വിശേഷിപ്പിച്ചിരിക്കുന്നത്. പുറത്തുവന്ന വോയിസ് ക്ലിപ്പ് ആ ലൈനിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് പുറത്തുവിട്ടത് എന്നാണ് അഭിമന്യു പുതിയ വിശദീകരണവുമായി വരാൻ പോകുന്നതെന്ന് ഉഷ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്നാമതൊരാളെ ലൈനിൽ നിർത്തി സംസാരിക്കുന്നതും അത് റെക്കോഡ് ചെയ്യിച്ചതും അതിലും വലിയ കൊടും ചതിയും വഞ്ചനയുമാണെന്ന് പറഞ്ഞ ഉഷ, മറ്റൊരാൾ ആരാണെന്ന് നിങ്ങൾ വെളിപ്പെടുത്തണമെന്നും പറയുന്നു. ഇങ്ങനെയുള്ള വക്രബുദ്ധിയും ധൈര്യവും ഒക്കെ ഇതിന് മുൻപ് ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളുുവെന്നും ഉഷ പരിഹാസത്തോടെ പറഞ്ഞു.

'എന്റെ പൊന്നോയ്..അടർക്കളത്തിലെ അഭിമന്യു പുതിയ നമ്പറുമായിട്ട് ഇറങ്ങുന്നുണ്ട് കേട്ടോ. പുറത്തുവന്ന വോയിസ് ക്ലിപ്പ് ആ ലൈനിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് പുറത്തുവിട്ടത് എന്നാണ് അഭിമന്യു പുതിയ വിശദീകരണവുമായി വരാൻ പോകുന്നതെന്ന്. അങ്ങനെയെങ്കിൽ നിങ്ങൾ ആ ലൈനിൽ നിർത്തി കാൾ റെക്കോർഡ് ചെയ്യിച്ച മറ്റൊരാൾ ആരാണെന്ന് നിങ്ങൾ വെളിപ്പെടുത്തണം. അങ്ങനെ ഹൈഡ് ചെയ്ത് മൂന്നാമതൊരാളെ ലൈനിൽ നിർത്തി സംസാരിക്കുന്നതും അത് റെക്കോഡ് ചെയ്യിച്ചതും അതിലും വലിയ കൊടും ചതി. വഞ്ചന. നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന പേരൊക്കെ ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ആ പേരൊക്കെ ഞങ്ങൾക്ക് വലിയ കോമഡി ആയിട്ടാണ് തോന്നുന്നത്ഭ.യങ്കരമാനആളപ്പാ. ഇങ്ങനെയുള്ള വക്രബുദ്ധിയും ധൈര്യവും ഒക്കെ ഇതിന് മുൻപ് ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു. ഈ പരിപ്പ് ഒന്നും ഇവിടെ വേവാൻ പോകുന്നില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു', എന്നായിരുന്നു ഉഷയുടെ വാക്കുകൾ.

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming