സാധാരണ സെലിബ്രിറ്റികളൊക്കെ വാങ്ങാൻ ആഗ്രഹിക്കുന്നത് ആഢംബര വാഹനങ്ങളായിരിക്കും. അവരവരുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള  വിലയിലുള്ള വാഹനങ്ങള്‍. എന്നാല്‍ മറാത്തി നടി യശശ്രീ അതില്‍ വ്യത്യസ്‍തയാണ്. കാര്‍ വിറ്റ് ഓട്ടോറിക്ഷയാണ് യശശ്രീ വാങ്ങിയത്.

ഒരു സുഹൃത്ത് ഡെൻമാര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് സൈക്കിളില്‍ വന്നതാണ് യശശ്രീയെ ഓട്ടോറിക്ഷ വാങ്ങിക്കാൻ പ്രേരിപ്പിച്ചത്. സ്വന്തമായി  ഓട്ടോ ഓടിച്ചാണ് യശശ്രീ ഇപ്പോള്‍ സ്ഥലങ്ങളില്‍ പോകുന്നതും. കാര്‍ ഉള്ളപ്പോള്‍ ഡ്രൈവറെ കാത്തിരിക്കണമായിരുന്നുവെന്നും ഇപ്പോള്‍ ഇഷ്‍ടമുള്ള സ്ഥലത്തേയ്ക്ക് എളുപ്പത്തില്‍ പോകാനാകുന്നുണ്ടെന്നും യശശ്രീ പറയുന്നു. ഓട്ടോയില്‍ താജ്‍മഹല്‍ കാണാൻ പോകാനാണ് ആലോചന. കഴിഞ്ഞ വര്‍ഷം തന്നെ യശശ്രീയുടെ ഓട്ടോയാത്ര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഓട്ടോയുടെ  ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് യശശ്രീ.