കാഴ്ചയിൽ സാമ്യമുള്ളതിനാൽ ആളുകൾ പലപ്പോഴും നസ്രിനെ താനാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നും, ഈ അവസരങ്ങളിൽ സഹോദരി തന്റെ പേരിൽ ഓട്ടോഗ്രാഫ് നൽകാറുണ്ടെന്നും സെറിൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. Zarin Shihab about her Twin sister Nazrin

മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച നടിയാണ് സെറിൻ ഷിഹാബ്. ആട്ടം, ബി 32 മുതൽ 44 വരെ, രേഖാചിത്രം, ഇത്തിരി നേരം തുടങ്ങീ നിരവധി ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച സെറിന്റെ ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രമായിരുന്നു ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തിയ രേഖാചിത്രം എന്ന സിനിമയിലെ പുഷ്പം. ബേസിൽ- ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ അതിരടിയിൽ ടൊവിനോയുടെ നായികയായാണ് സെറിൻ വേഷമിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ തന്റെ ഇരട്ടസഹോദരിയെ കുറിച്ച് സെറിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തങ്ങൾ ഐഡന്റിക്കൽ ട്വിൻസ് അല്ലങ്കിലും കാണാൻ സാമ്യതയുണ്ടെന്നാണ് സെറിൻ പറയുന്നത്. ആളുകൾ അവളെ കണ്ടിട്ട് താനാണെന്ന് തെറ്റുദ്ധരിക്കാറുണ്ടെന്നും അവൾ അത് തിരുത്താൻ പോവാറില്ലെന്നും സെറിൻ പറയുന്നു.

"എനിക്കൊരു ഇരട്ടസഹോദരിയുണ്ട്. ഞങ്ങള്‍ ഐഡിന്റിക്കല്‍ ട്വിന്‍സ് അല്ല, പക്ഷേ ഫ്രെറ്റേണല്‍ ട്വിന്‍സാണ്. എങ്കിലും കാണാന്‍ നല്ല സാമ്യതകളുണ്ട്. എന്നെ പോലെയല്ല സിനിമയില്‍ അവള്‍ക്ക് ഒട്ടും താല്പ്പര്യമില്ല. ആദ്യമൊക്കെ എന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ അവള്‍ എന്റെ സീന്‍ മാത്രമിരുന്ന് കണ്ടിട്ട്സൂപ്പറാണെന്ന് പറയുകയാണ് ചെയ്യാറുള്ളത്. അതെങ്ങനെയാണ് ജഡ്ജ് ചെയ്യാന്‍ പറ്റുന്നതെന്നാണ് ഞാന്‍ ആലോചിക്കുക. ഞാന്‍ എന്ത് ചെയ്താലും അവള്‍ ഫുള്‍ സപ്പോര്‍ട്ടാണ്. അവളിപ്പോഴുള്ളത് കാലിക്കറ്റിലാണ്. അവിടെ വെച്ച് പലരും അവളെ കണ്ടിട്ട് ഞാനാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അപ്പോഴൊന്നും അവള്‍ തിരുത്താറേ ഇല്ല. അതെ ഞാനാണ് സെറിന്‍ ശിഹാബ് എന്ന് പറഞ്ഞ് ഓട്ടോഗ്രാഫെല്ലാം സൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. നസ്രിന്‍ എന്നാണ് അവളുടെ പേര്." സെറിൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സെരിന്റെ പ്രതികരണം.

അതേസമയം മമ്മൂട്ടി- മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിലും സെറിൻ വേഷമിട്ടിരുന്നു. മികച്ച പ്രശംസകളായിരുന്നു കഥാപാത്രത്തിന് ലഭിച്ചിരുന്നത്. പതിനേഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു പേട്രിയറ്റ്. ദി ഫാമിലി മാൻ വെബ് സീരീസിലും സെറിൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

YouTube video player