പതിനഞ്ച് വര്‍ഷം മുന്നേയുള്ള രണ്ടുപേര്‍ എന്ന തലക്കെട്ടോടെയാണ് ആദിത്യന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്
കൊല്ലം: അമ്പിളി ദേവിക്കൊപ്പം പതിനഞ്ച് വര്‍ഷം മുന്‍പ് ഒന്നിച്ചെടുത്ത ചിത്രം പങ്കുവെച്ച് നടന്‍ ആദിത്യന്‍ ജയന്‍. പതിനഞ്ച് വര്‍ഷം മുന്നേയുള്ള രണ്ടുപേര്‍ എന്ന തലക്കെട്ടോടെയാണ് ആദിത്യന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇനി ഇത് വേറെ രീതിയില്‍ എടുത്ത് കൊല്ലാന്‍ നോക്കല്ലേ എന്നും ചിത്രത്തിനൊപ്പം ആദിത്യന്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 28 നാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്.
