നൃത്തസംവിധായിക എന്ന നിലയില്‍ ശ്രദ്ധേയയാണ് ബൃന്ദ മാസ്റ്റര്‍. ഹേ സിനാമിക എന്ന ചിത്രത്തിലൂടെ സംവിധായികയാകുകയാണ് ബൃന്ദ മാസ്റ്റര്‍. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ബൃന്ദാ മാസ്റ്ററും അദിതി റാവുവും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  അദിതി റാവു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബൃന്ദാ മാസ്റ്ററെ കുറിച്ച് ഒരു കുറിപ്പും അദിതി റാവു എഴുതിയിരിക്കുന്നു.

ബൃന്ദ മാസ്റ്ററെ വളരെയധികം സ്നേഹിക്കാൻ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്. നൃത്തസംവിധായിക, സംവിധായകൻ, മകൾ, സഹോദരി, സുഹൃത്ത്, ഭാര്യ, അമ്മ.  ഏറ്റവും പ്രധാനമായി നല്ല ഹൃദയമുള്ള സൂപ്പർ ഹ്യൂമൻ.  (അവര്‍ക്ക് വേണ്ട ഷോട്ട് ലഭിക്കുന്നതുവരെ അവൾ നിങ്ങളെ പോകാൻ അനുവദിക്കില്ല) എന്നെ തെരഞ്ഞെടുത്തതിന് നന്ദി. ലവ് യു ബൃന്ദ മാസ്റ്റർ എന്നാണ് അദിതി റാവു എഴുതിയിരിക്കുന്നത്.

ദുല്‍ഖര്‍ ആണ് ഹേ സിനാമികയിലെ നായകൻ.

അദിതി റാവു നായികയായി അഭിനയിക്കുന്നു.