അത്തരത്തിൽ മത്സരത്തിന്റെ അവസാന റൗണ്ടിൽ എത്തിയ മൂന്നുപേർ എൽദോ, താഷി, ശ്യാം എന്നിവരായിരുന്നു.
ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷ പതിനഞ്ചാം എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ഇത്തവണ കുട്ടി അഖിലും സുചിത്ര നായരുമാണ് അഗ്നിപരീക്ഷയിൽ അതിഥികളായി എത്തിയിരിക്കുന്നത്. എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ഒരു പെനാൽട്ടി ചെയർ ആയാണ് റനീഷ എത്തിയത് . അതെന്താണെന്നല്ലേ ? കഴിഞ്ഞ ടാസ്കിൽ ഏറ്റവും മോശം പെർഫോമൻസ് കാഴ്ച വെച്ച ഒരു മത്സരാർത്ഥിയെ 1 ,2 , 3 റാങ്കുകളിലെത്തിയ മത്സരാർത്ഥികൾ ഒന്നിച്ച് തെരഞ്ഞെടുക്കും. അയാൾക്ക് ആ ചെയറിൽ ഇരിക്കാം . അങ്ങനെ പെനാൽട്ടി ചെയറിൽ ഇരിക്കേണ്ടിവരുന്ന ആൾക്ക് ഈ എപ്പിസോഡിൽ ഒരു തരത്തിലുള്ള സ്ക്രീൻ പ്രസൻസും ഉണ്ടായിരിക്കില്ല . മാത്രമല്ല ഒരുപക്ഷേ അയാൾക്ക് കിട്ടേണ്ട പ്രേക്ഷക വോട്ടിനെയും അത് ബാധിക്കും. അത്തരത്തിൽ ഇന്നത്തെ എപ്പിസോഡിൽ പെനാൽട്ടി ചെയറിൽ എത്തിയ മത്സരാർത്ഥി ഷിജിൻ ആണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ടാസ്കുകകളിലും വേറൊരു കാര്യത്തിനും ഷിജിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ശേഷം മത്സരാർഥികളിൽ മൂന്നുപേരുടെ പെർഫോമൻസ് ടൈം ആയിരുന്നു . അവരവരുടെ കഴിവുകൾ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെക്കാൻ പറ്റിയ ടൈം എന്ന് ചുരുക്കം. പാട്ടുമായി സോനയും , ഡാൻസുമായി രാകേഷും , മിമിക്രിയുമായി ഷാമോനും എത്തിയപ്പോൾ ഇന്നത്തെ ബേസ്ഡ് പെർഫോമർ കിരീടം നേടിയെടുത്തത് രാകേഷാണ്. അതിഥിയായി എത്തിയ സുചിത്ര നായരും രാകേഷിനൊപ്പം ഡാൻസ് കളിച്ചത് വളരെയധികം ശ്രദ്ധ നേടി.
പിന്നീട് മത്സരാർത്ഥികൾക്കുള്ള ടാസ്കിലേയ്ക്കായിരുന്നു പോക്ക്. ഇന്നത്തെ ടാസ്ക് വളരെ രസകരമുള്ള ഒന്നായിരുന്നു. മത്സരാർത്ഥികളെല്ലാം വട്ടത്തിൽ തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കുക . ഓരോരുത്തരുടെ അടുത്തുമുള്ള ടേബിളിൽ ഓരോ കാലാളുകളെ വെച്ചിട്ടുണ്ടാവും . നടുക്കായി ഒരു വലിയ രാജാവും. ബ്ലൈൻഡ് ഫോൾഡറുകൾ ഉപയോഗിച്ച് എല്ലാവരുടെയും കണ്ണുകൾ കെട്ടിയ ശേഷം റനീഷ ബോക്സിൽ നിന്നും മത്സരാർഥികളിൽ നിന്നും ഒരാളുടെ പേരെടുക്കും. ബസ്സർ അടിച്ചാൽ റനീഷ വന്ന് ആ പേരുള്ള അയാളെ തട്ടി വിളിക്കും . ആ ആൾ കൂട്ടത്തിലെ മറ്റൊരു മത്സരാർത്ഥിയെ തെരഞ്ഞെടുത്ത ശേഷം നടുക്കുള്ള രാജാവിനെ അയാളുടെ ടേബിളിലെ കാലാളിനടുത്ത് കൊണ്ടുപോയി ചെക്ക് വെക്കുക. ടാർഗറ്റ് ചെയ്യുന്ന മത്സരാർത്ഥിയ്ക്ക് മനസ്സിലാവാത്ത വിധം ശ്രദ്ധയയോടെ വേണം രാജാവിനെക്കൊണ്ട് ചെക്ക് വെപ്പിക്കാൻ . ബസ്സർ അടിച്ച ശേഷം ആരുടെ ടേബിളിൽ ആണോ രാജാവുള്ളത് അയാൾ ആരാണ് ചെക്ക് വെച്ചതെന്ന് കണ്ടെത്തണം. ശരിയുത്തരം പറഞ്ഞാൽ അയാൾക്ക് അവിടെ തുടരാം , മറിച്ച് തെറ്റുത്തരമാണെങ്കിൽ ചെക്ക് കിട്ടിയ ആൾ മത്സരത്തിൽ നിന്നും പുറത്താകും.
അത്തരത്തിൽ മത്സരത്തിന്റെ അവസാന റൗണ്ടിൽ എത്തിയ മൂന്നുപേർ എൽദോ, താഷി, ശ്യാം എന്നിവരായിരുന്നു. അവസാന റൗണ്ട് കൂടി കഴിഞ്ഞപ്പോൾ ശ്യാം പുറത്തായി എൽദോ , താഷി എന്നിവർ ടാസ്കിൽ വിജയിച്ചു. ടാസ്‍കില്‍ എടുത്തുപറയേണ്ട പേര് താഷിയുടെ തന്നെയായിരുന്നു . രണ്ട് തവണയാണ് സഹമത്സരാർത്ഥികൾ താഷിയ്ക്ക് ചെക്ക് വെച്ചത് . എന്നാൽ അത് ആരൊക്കെയാണ് വെച്ചതെന്ന് താഷി കൃത്യമായി കണ്ടുപിടിച്ചു. മാത്രമല്ല താഷി ചെക്ക് വെച്ചയാൾക്ക് അത് താഷിയാണ് വെച്ചതെന്ന് കണ്ടെത്താനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഇൻഫിനിറ്റി പെൻഡന്റ് കരസ്ഥമാക്കിയതും താഷി തന്നെയാണ്. ഒപ്പമുള്ള എൽദോയ്ക്ക് ഒരു സൂപ്പർ പവറാണ് ജഡ്ജസ് നൽകിയത് . അടുത്ത എപ്പിസോഡിൽ ആരായിരിക്കണം ആ പെനാൽട്ടി ചെയറിൽ ഇരിക്കേണ്ടതെന്ന് എൽദോയ്ക്ക് തീരുമാനിക്കാം. ബുദ്ധിപൂർവ്വം ആലോചിച്ച് സോനയെ ആണ് എൽദോ പെനാൽറ്റി ചെയറിലേയ്ക്ക് തെരഞ്ഞെടുത്തത്. എലിമിനേഷൻ ഇല്ലാത്ത ഒരു എപ്പിസോഡ് തന്നെയാണ് ഇന്നും കടന്നുപോയത്. ആരെല്ലാമായിരിക്കും ഈ പന്ത്രണ്ടുപേരിൽ നിന്ന് ബിഗ് ബോസ് ഹൗസിലേക്ക് എത്തുക എന്നറിയാൻ പ്രേക്ഷകരും അക്ഷമരായി കാത്തിരിക്കുകയാണ്.
