സഹ സംവിധായികയായി ശ്രദ്ധേയയായ ഐഷ സുല്‍ത്താന സ്വതന്ത്ര സംവിധായികയാകുന്നു. ഫ്ലഷ് എന്ന സിനിമയാണ് ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്നത്. ഐഷ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിൽ സ്‍ത്രീ കേന്ദ്രീകൃതമായ കഥയാകും ചിത്രം പറയുക.

വിഷ്‍ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. നൗഫൽ അബ്‍ദുള്ളയാണ് എഡിറ്റര്‍. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നവംബർ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.  സ്റ്റെഫി സേവ്യർ ആണ് കോസ്റ്റ്യൂം ഡിസൈനര്‍. പി ആർ സുമേരൻ ആണ് പിആര്‍ഒ. പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക.