തമിഴകത്ത് മാത്രമല്ല രാജ്യമൊട്ടാകെ ഒട്ടേറെ ആരാധകരുള്ള താരമാണ് ധനുഷ്. ധനുഷിന് ജന്മദിനാശംസകള്‍ നേരുകയാണ് സഹതാരം കൂടിയായ മലയാളി നടി ഐശ്വര്യ ലക്ഷ്‍മി.

ധനുഷിന്റെ ആരോഗ്യത്തിനും സന്തോഷത്തിനുമായി പ്രാര്‍ഥിക്കുന്നു.  താങ്കളുടെ ഇതിഹാസ കഥാപാത്രങ്ങള്‍ തിയറ്ററില്‍ കാണാൻ കാത്തിരിക്കുകയാണ് എന്നും ഐശ്വര്യ ലക്ഷ്‍മി പറയുന്നു. ധനുഷ് നായകനാകുന്ന ജഗമേ തന്തിരം എന്ന സിനിമയിലെ നായികയാണ് ഐശ്വര്യ ലക്ഷ്‍മി. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം ജോജു ജോര്‍ജും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീത സംവിധായകൻ.