ഭിഷേക് ബച്ചനും ഐശ്വര്യ റായും ഒന്നിച്ചഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’.  മണിരത്നമായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീമിയറിനായി ന്യൂയോർക്കിൽ അഭിഷേകിനൊപ്പമെത്തിയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗുരുവിന്റെ പതിനാലാം വാർഷികത്തിൽ ഐശ്വര്യ. 

‘അന്ന് ഈ ദിവസം.. പതിനാലു വർഷങ്ങൾ..എന്നന്നേക്കും ഓർമ്മകളിൽ ഗുരു..’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ റായ് കുറിക്കുന്നത്. മണിരത്നത്തിന്റെ ചിത്രവും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. നേരത്തെ  തന്റെ കരിയറിലെ ഏറ്റവും ക്രിയാത്മകമായി സംതൃപ്തമായ ചിത്രങ്ങളിലൊന്നാണ് ഗുരു എന്ന് അഭിഷേക് ബച്ചൻ  വിശേഷിപ്പിച്ചിരുന്നു. 

അതേസമയം, വർഷങ്ങൾക്ക് ശേഷം ഐശ്വര്യയും മണരത്നവും ഒന്നിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വൻ. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കൊവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുമുണ്ട്.