മുംബൈ: മാധ്യമങ്ങള്‍ വിടാതെ പിന്തുടരുന്ന കുടുംബമാണ് ഐശ്വര്യ റായിയുടേത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ ഐശ്വര്യയും അഭിഷേക് ബച്ചനും ജയാ ബച്ചനും സുഹൃത്തുക്കളും ഒത്തുചേര്‍ന്നിരുന്നു. ചിത്രങ്ങളൊക്കെ വൈറലായെങ്കിലും  ആരാധകര്‍ ഐശ്വര്യ റായിയെ ട്രോളുകയാണ്. മകള്‍ ആരാധ്യയുടെ കൈ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് വരുന്ന ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. 

ദൈവത്തെ ഓര്‍ത്ത് ആരാധ്യയുടെ കൈ വിടാമോ എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്, ആരാധ്യക്ക് കൈ വേദന ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നെന്നാണ് മറ്റൊരു കമന്‍റ്.  ആരാധ്യക്ക് മൂന്നുവയസ് അല്ല പ്രായം, സ്വതന്ത്രയായി അവളെ നടക്കാന് അനുവദിക്കു തുടങ്ങിയ കമന്‍റുകളുമുണ്ട്. മകളുടെ കൈ പിടിച്ചുകൊണ്ടുള്ള ഐശ്വര്യയുടെ ചിത്രം ഇതാദ്യമായല്ല ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കുന്നത്. മകളോടുള്ള ഐശ്വര്യയുടെ അമിത കരുതല്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.