Asianet News MalayalamAsianet News Malayalam

ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ഐശ്വര്യ രാജേഷും

മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാര്‍ജുന, സാമന്ത തുടങ്ങി ഒട്ടേറെ പേര്‍ സിനിമ രംഗത്ത് നിന്ന് ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായിരുന്നു.

Aishwarya Rajesh accepted green India challenge
Author
Chennai, First Published Nov 17, 2020, 5:28 PM IST

ഇന്ത്യൻ സിനിമ ലോകത്തു നിന്നുള്ളവരുടെ പ്രവര്‍ത്തി കൊണ്ട് അടുത്തിടെ ശ്രദ്ധ നേടിയതാണ് ഗ്രീൻ ഇന്ത്യ ചലഞ്ച്. നടി ഐശ്വര്യ രാജേഷും ഗ്രീൻ ഇന്ത്യ ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ്. സുശാന്തിന്റെ വെല്ലുവിളിയാണ് ഐശ്വര്യ രാജേഷ് ഏറ്റെടുത്ത്. തന്റെ ആരാധകരോട് ചലഞ്ചില്‍ പങ്കുചേരാൻ ഐശ്വര്യ രാജേഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷ് ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചെടി നട്ടാണ് ഐശ്വര്യ രാജേഷ് ചലഞ്ചില്‍ ഭാഗമായത്.

മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാര്‍ജുന, സാമന്ത തുടങ്ങി ഒട്ടേറെ പേര്‍ സിനിമ രംഗത്ത് നിന്ന് ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. ഐശ്വര്യ രാജേഷും ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍.  ഐശ്വര്യ രാജേഷ് അഭിനയപ്രാധാന്യമുള്ള മറ്റൊരു വേഷം കൂടി ചെയ്യാൻ തയാറെടുക്കുകയുമാണ്.  തെലുങ്ക് സിനിമയിലാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുക. സായ് ധര്‍മം തേജിന്റെ നായികാവേഷമാണ് ഐശ്വര്യ രാജേഷിന്.

സിനിമയുടെ വിവരങ്ങള്‍ ഉടൻ പ്രഖ്യാപിക്കും.

നിവേത പേതുരാജ് ചെയ്യാനിരുന്ന വേഷമാണ് ഐശ്വര്യ രാജേഷിലേക്ക് വന്നിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഡേറ്റ് പ്രശ്‍നങ്ങളെ തുടര്‍ന്ന് നിവേത പിൻമാറുകയായിരുന്നു. ദേവ് കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രം. രമ്യാ കൃഷ്‍ണൻ മുഖ്യമന്ത്രിയാകുന്ന ചിത്രത്തില്‍ സായ് ധര്‍മം തേജിന്റെ കാമുകിയാണ്ഐശ്വര്യ രാജേഷ്. അഭിനയിക്കാൻ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ ഇതിനകം തന്നെ ഐശ്വര്യ രാജേഷ് തയാറെടുപ് തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios