മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന സിനിമയിലെ അഭിനയത്തിനാണ് ഐശ്വര്യ രാജേഷ് മികച്ച നടിക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ പുരസ്‍കാരം നേടിയത്. മലയാളം, തമിഴ്, തെലുങ്ക്  സിനിമകളില്‍ സജീവമാണ് ഐശ്വര്യ രാജേഷ്. നായികകഥാപാത്രം മാത്രമല്ല കരുത്തുറ്റ റോളുകള്‍ അഭിനയിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് ഐശ്വര്യ രാജേഷ്. പുതിയൊരു സിനിമയില്‍ ശിവകാര്‍ത്തികേയന്റെ സഹോദരിയുടെ വേഷത്തിലാണ് ഐശ്വര്യ രാജേഷ് എത്തുന്നത്.

ശിവകാര്‍ത്തികേയൻ നായകനാകുന്ന നമ്മ വീട്ടുപിള്ളൈ എന്ന സിനിമയിലാണ് ഐശ്വര്യ രാജേഷ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നത്. ശിവകാര്‍ത്തികേയന്റെ അരുമ്പോൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ഐശ്വര്യ രാജേഷ് എത്തുന്നത്. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നട്‍രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.   നമ്മ വീട്ടു പിള്ളൈക്ക് പഴയൊരു എം ജി ആര്‍ ചിത്രവുമായി സാമ്യമുണ്ട്. ചിത്രത്തിന്റെ പേരിലാണ് സാമ്യം.  എംജിആര്‍ നായകനായി 1965ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് എങ്ക വീട്ടു പിള്ളൈ. എം ജി ആര്‍ ചിത്രത്തിന്റെ അതേ അര്‍ഥം തന്നെയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ ചിത്രത്തിനും.  പ്രമേയവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. നമ്മ വീട്ടു പിള്ളൈ ഒരു കുടുംബചിത്രമായിരിക്കും.  നിരവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റുബെൻ ആണ് എഡിറ്റര്‍. ഡി ഇമ്മൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.