മകള്‍ നൈസയുടെ ബോളിവുഡ് അരങ്ങേറ്റം എപ്പോഴെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് അജയ് ദേവ്‍ഗണ്‍ (Ajay Devgn).
അജയ് ദേവ്‍ഗണ്‍ സംവിധായകനാകുന്ന ചിത്രം 'റണ്‍വേ 34' റിലീസിന് ഒരുങ്ങുകയാണ്. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര സ്ഥാനത്ത്. മകള്‍ നൈസയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് അജയ് ദേവ്‍ഗണ്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സിനിമയില്‍ വരണമോ എന്ന് അവള്‍ക്ക് തോന്നുണ്ടോയെന്ന് എനിക്ക് അറിയില്ല. ഈ നിമഷം വരെ അവള്‍ താല്‍പര്യം കാട്ടിയിട്ടില്ല. കുട്ടികളില്‍ എന്തും ഏത് സമയത്തും മാറ്റം വരാം. അവള്‍ വിദേശത്താണ് ഇപ്പോള്‍ പഠിക്കുകയാണ് എന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു. കാജോളിന്റെയും അജയ് ദേവ്‍ഗണിന്റെയും മകള്‍ നൈസ അടുത്തിടെ റാമ്പ് വാക്കില്‍ അരങ്ങേറിയിരുന്നു.
'റണ്‍വേ 34' ചിത്രം അജയ് ദേവ്‍ഗണ്‍ തന്നെയാണ് നിര്‍മിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ഇതാദ്യമായിട്ടല്ല അജയ് ദേവ്‍ഗണ്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.
രാകുല്‍ പ്രീത് സിംഗ് നായികയാകുന്ന 'റണ്‍വേ 34' യില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അമര്‍ മൊഹിലെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മൈദാൻ' എന്ന ചിത്രവും അജയ് ദേവ്‍ഗണിന്റെതായി റിലീസ് ചെയ്യാനുണ്ട്.
Read More : 'ആരാണ് നിയമം തെറ്റിച്ചത്?', രസകരമായ ട്വീറ്റുകളുമായി അമിതാഭ് ബച്ചനും അജയ് ദേവ്‍ഗണും
അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'ജുണ്ഡ്' ആണ്. നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്‍തത്. നാഗ്‍രാജ് മഞ്‍ജുളയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായില്ല.
കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് 'ജുണ്ഡി'ന്റെ നിര്‍മാണം. താണ്ഡവ് സീരീസ്, ടി സീരീസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
'ജുണ്ഡ്' എന്ന ചിത്രത്തില്‍ ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ. ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുളെ ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.
അമിതാഭ് ബച്ചൻ ചിത്രമായി റിലീസ് ചെയ്യാനുള്ളത് ഇനി 'ബ്രഹ്‍മാസ്‍ത്ര'യാണ്. രണ്‍ബിര്‍ കപൂറാണ് ചിത്രത്തില്‍ നായകൻ. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. അമിതാഭ് ബച്ചന് പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായിആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക.
