അജയ് ദേവ്ഗണ്‍ നായകനാകുന്ന സിനിമയാണ് മൈദാൻ. സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

അടുത്ത വര്‍ഷം ഓഗസ്റ്റ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അജയ് ദേവ്ഗണ്‍ അറിയിച്ചു.  ഇന്ത്യൻ ഫുട്‍ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അജയ് ദേവ്ഗണിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്.  ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.  1951ലും 1992ലും  ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക.