അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് മൈദാൻ.

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് മൈദാൻ. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മൈദാൻ. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനമാണ് അജയ് ദേവ്‍ഗണിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. എല്ലാവരുടെയും സുരക്ഷ മനസില്‍ കണ്ട്, സര്‍ക്കാര്‍ പ്രോട്ടോകോള്‍ അനുസരിച്ച് സിനിമ പൂര്‍ത്തിയാക്കുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനം എന്ന് നിര്‍മാതാക്കള്‍ പറയുന്നു. സ്‍പോര്‍ട്‍സ് സിനിമയായിട്ടാണ് മൈദാൻ എത്തുക. അടുത്ത വര്‍ഷം ഓഗസ്റ്റ് 13ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

ഇന്ത്യൻ ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.