'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'.
ആലിയ ഭട്ടിനെ(Alia Bhatt) കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'(Gangubai kathiawadi). കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അജയ് ദേവഗൺ(Ajay Devgn) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നാളെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങാനിരിക്കെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കരീം ലാല എന്ന കഥാപത്രത്തെയാണ് അജയ് ദേവ്ഗൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏറെ പ്രതീക്ഷയിലാണ് ബോളിവുഡ് സിനിമാ പ്രേക്ഷകർ. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി എന്നാണ് പ്രതീക്ഷ.
'പദ്‍മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ഫെബ്രുവരി 25ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

