കൊവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച അജയ് ശർമ തീവ്രപരിചരണ വിഭാ​ഗത്തിൽ ആയിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച അജയ് ശർമ തീവ്രപരിചരണ വിഭാ​ഗത്തിൽ ആയിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശർമ. ലുഡോ, ജഗ്ഗാ ജാസൂസ്, കാർവാൻ, ഇന്ദൂ കി ജവാനി, പ്യാർ കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. താപ്സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മി റോക്കറ്റാണ് ഏറ്റവും ഒടുവിൽ പ്രവർത്തിച്ച ചിത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona