Asianet News MalayalamAsianet News Malayalam

'തുനിവ്' ആ രംഗത്തിനായി അജിത്ത് ഏറെ സഹായിച്ചുവെന്ന് മഞ്‍ജു വാര്യര്‍

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മഞ്‍ജു വാര്യര്‍ അജിത്തിനൊപ്പമുള്ള അഭിനയത്തിന്‍റെ അനുഭവം വിവരിച്ചു.

ajith-help-to-teach-actress-manju-wariyar-for-jet-ski-drive
Author
First Published Jan 6, 2023, 3:16 PM IST

ചെന്നൈ: അജിത്തിന്‍റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുനിവ്'. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എച്ച് വിനോദിന്‍റെത് തന്നെയാണ് തിരക്കഥയും. മഞ്‍ജു വാര്യര്‍ നായികയായും എത്തുന്ന ചിത്രത്തിന്‍റെ വൻ പ്രമോഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മഞ്‍ജു വാര്യര്‍ അജിത്തിനൊപ്പമുള്ള അഭിനയത്തിന്‍റെ അനുഭവം വിവരിച്ചു. അഭിമുഖത്തിനിടയില്‍ ചിത്രത്തില്‍ ജെറ്റ് സ്കൈ രംഗങ്ങള്‍ ഒറ്റയ്ക്ക് അഭിനയിച്ചതാണോ, അല്ല ഡ്യൂപ്പായിരുന്നോ എന്നതായിരുന്നു മഞ്‍ജു നേരിട്ട ഒരു ചോദ്യം. നേരത്തെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ഈ രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് എന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു ചിലര്‍. ഇതിനെ അധികരിച്ചായിരുന്നു ചോദ്യം. 

അജിത്തും താനും ഈ രംഗത്ത് ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചത് എന്നാണ്  മഞ്‍ജു ഇതിന് ഉത്തരം നല്‍കിയത്. ജെറ്റ് സ്കൈ ആദ്യമായാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഇതിനായി അജിത്ത് ഏറെ തുണച്ചുവെന്നും മഞ്‍ജു അഭിമുഖത്തില്‍ പറഞ്ഞു. 

പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് സ്വന്തമാക്കി അധികം വൈകും തന്നേ ഒരു അപ്‍ഡേറ്റിനെ കുറിച്ച് അറിയിക്കുന്നതിനായി സ്‍കൈഡൈവിംഗ് സംഘടിപ്പിച്ചിരുന്നു. 

പൊങ്കല്‍ റിലീസായി അജിത്ത് നായകനായ ചിത്രം എത്തുമെന്ന് അറിയിച്ച് വീണ്ടും സ്‍കൈഡൈവിംഗ് നടത്തി ആകാശത്ത് പോസ്റ്റര്‍ പാറിക്കുന്നതിന്റ പുതിയ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷൻസ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ദുബായ്‍യില്‍ നടത്തിയ പുതിയ സ്‍കൈഡൈവിംഗിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് . 11ന് ആണ് ചിത്രത്തിന്‍റെ റിലീസ്.

'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ അജിത്തിന് വില്ലനാകാൻ അരവിന്ദ് സ്വാമി

'തുനിവി'ന്റെ റിലീസ് അറിയിച്ച് ദുബായ്‍യുടെ ആകാശത്ത് പോസ്റ്റര്‍ പാറിച്ച് വീണ്ടും സ്‍കൈഡൈവിംഗ്- വീഡിയോ

Follow Us:
Download App:
  • android
  • ios