അജിത്തിനെ ആരാധകര്‍ ഇഷ്‍ടപ്പെടുന്നതെന്തുകൊണ്ടെന്ന് ആ ഫോട്ടോ വെളിപ്പെടുത്തുന്നുവെന്നാണ് കമന്റുകള്‍.
ഫാൻസ് അസോസിയേഷൻ ഇല്ലാത്ത ഒരു താരമാണ് തമിഴകത്തിന്റെ അജിത്ത്. സാമൂഹ്യ മാധ്യമങ്ങളില്‍ അക്കൌണ്ടുമില്ല. എന്നിട്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാൻ താരത്തിന് സാധിക്കുന്നത് എങ്ങനെ?. ഇന്ന് അജിത്തിന്റേതായി പ്രചരിക്കുന്ന ഒരു ഫോട്ടോ അതിനുള്ള ഉത്തരമാണ്.
ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട ഒരു താരമാണെങ്കിലും അജിത്ത് ഒരിക്കലും ആരാധകരെ നിരാശരാക്കാറില്ല. എവിടെ കണ്ടാലും എപ്പോഴും ആരാധകരെ താരം പരിഗണിക്കാറുണ്ട്. നടൻ അജിത്ത് ഓരോ ആരാധകനുമൊപ്പവും ഫോട്ടോ എടുക്കാൻ തയ്യാറാകാറുണ്ട്. ആരാധകരുമായി നടൻ അജിത്ത് സംസാരിക്കുന്നതിന്റെ വാര്‍ത്തകളും ചര്‍ച്ചകളാകാറുണ്ട്. അജിത്ത് നായകനാകുന്ന ഓരോ സിനിമയും ആഘോഷമായി മാറുന്നതും സ്‍നേഹത്തോടെയുള്ള ആ പെരുമാറ്റത്താലുമാണ്. വിമാനത്താവളത്തില്‍ ഒരു മുതിര്‍ന്ന സ്‍ത്രിക്കൊപ്പമുള്ള ഫോട്ടോയാണ് അജിത്തിന്റേതായി ഇ്പപ്പോള്‍ പ്രചരിക്കുന്നത്. ആ സ്‍ത്രീക്കൊപ്പവും നടൻ അജിത്ത് ഫോട്ടോ എടുക്കാൻ സമയം കണ്ടെത്തിയതിന് കയ്യടിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.
വിഡാ മുയര്‍ച്ചി എന്ന പുതിയ ചിത്രമാണ് അജിത്ത് നായകനായി ചിത്രീകരണം നടക്കുന്നതും ഇനി പ്രദര്‍ശനത്തിന് എത്താനുള്ളതും. വിഡാ മുയര്‍ച്ചി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ആക്ഷൻ ത്രില്ലറായിരിക്കും വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചിയില്‍ തൃഷയാണ് നായിക.
അസെര്‍ബെയ്‍ജാനില്‍ ഒരു മാസം നീണ്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടൻ അജിത്ത് ചെന്നൈയില്‍ മടങ്ങി എത്തിയെന്നാണ് ഇന്നലത്തെ റിപ്പോര്‍ട്ട്. ചെന്നൈയില്‍ അജിത്ത് എത്തിയതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അജിത്ത് ഇനി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുഎഇയിലേക്ക് മഗിഴ് തിരുമേനിയുടെ വിഡാ മുയര്‍ച്ചിയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി പോകുമെന്നുമാണ് റിപ്പോര്‍ട്ട്. പല കാരണങ്ങളാല്‍ നീണ്ടുപോയ ഒരു ചിത്രമായതിനാല്‍ പുതിയ അപ്‍ഡേറ്റില്‍ ആരാധകര്‍ ആവേശത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More: കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്
