പല കാരണങ്ങളാല്‍ വൈകിയ അജിത്ത് ചിത്രത്തിന്റെ അപ്‍ഡേറ്റിന്റെ ആവേശത്തിലാണ് ആരാധകര്‍.

അജിത്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രം വിഡാ മുയര്‍ച്ചി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം മഗിഴ് തിരുമേനിയാണ്. ആക്ഷൻ ത്രില്ലറായിരിക്കും വിഡാ മുയര്‍ച്ചി. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അസെര്‍ബെയ്‍ജാനില്‍ ഒരു മാസം നീണ്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അജിത്ത് ചെന്നൈയില്‍ മടങ്ങി എത്തിയെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ അജിത്ത് എത്തിയതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അജിത്ത് ഇനി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുഎഇയിലേക്ക് മഗിഴ് തിരുമേനിയുടെ തൃഷ നായികയാകുന്ന വിഡാ മുയര്‍ച്ചിയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി പോകുമെന്നുമാണ് റിപ്പോര്‍ട്ട്. പല കാരണങ്ങളാല്‍ നീണ്ടുപോയ ഒരു ചിത്രമായതിനാല്‍ പുതിയ അപ്‍ഡേറ്റില്‍ ആരാധകര്‍ ആവേശഭരിതരാണ്.

Scroll to load tweet…

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. 

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്.

Read More: മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞു, പ്രതികരിച്ച് തൃഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക