അനിരുദ്ധ് രവിചന്ദറിന് മൗനം, അജിത് ചിത്രം വിഡാമുയര്‍ച്ചിയില്‍ ആശങ്ക, റിലീസ് തൊട്ടരികെ

റിലീസ് തൊട്ടരികെയായിരിക്കെ ആരാധകര്‍ക്ക് ആശങ്ക.

 

Ajith Kumar starrer Vidaamuyarchi film updates out hrk Anirudh Ravichander

തമിഴകത്ത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അജിത് കുമാറി്നറെ വിഡാമുയര്‍ച്ചിയുടെയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്. സാധാരണയായി അനിരുദ്ധ് രവിചന്ദര്‍ സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസാകാനിരിക്കെ ഇമോജികള്‍ ഇടാറുള്ളത് പതിവാണ്. സിനിമയുടെ റിവ്യുവായി അത് വ്യാഖ്യാനിക്കപ്പെടാറുണ്ട്. തീ ഇമോജികളൊക്കെയിടുമ്പോള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. വിഡാമുയര്‍ച്ചിയുടെ റിലീസ് ഫെബ്രുവരി ആറിനാണ്. അനിരുദ്ധ് രവിചന്ദറ് ഇതുവരെ ഇമോജിയിട്ടിട്ടില്ല. ഇത് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്. വിഡാമുയര്‍ച്ചിയുടെ വിജയത്തില്‍ സംശയം തോന്നാനും ഇത് കാരണമായിരിക്കുകയാണ്.

ഇതിനകം വിഡാമുയര്‍ച്ചി ആഗോളതലത്തില്‍ 16 കോടിയോളം അഡ്വാൻസായി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് തയ്യാറായതിന്റെ ആവേശത്തിലാണ് ആരാധകര്‍.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തുന്നത് എന്നതും വിഡാമുയര്‍ച്ചിയുടെ പ്രത്യേകതയാണ്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. തമിഴകത്തിന്റെ അഥര്‍വ നായകനായി എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത പ്രചരിക്കുന്നത്.

Read More: അത്ഭുതം?, അജിത്തിന് രണ്ട് വര്‍ഷം സിനിമയില്ല, എന്നിട്ടും വിഡാമുയര്‍ച്ചി നേടുന്ന അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios