എന്നാല്‍ ഈ പ്രൊജക്ടുകള്‍ നടക്കാന്‍ കുറഞ്ഞത് ഒരു വർഷമെടുക്കും എന്നാണ് വിവരം. ഈ രണ്ട് ചിത്രങ്ങളും ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ട് പറയുന്നു.
ചെന്നൈ: അജിത് കുമാർ അടുത്തിടെ സംവിധായകൻ പ്രശാന്ത് നീലുമായി നടത്തിയ കൂടികാഴ്ച വന്‍ അഭ്യൂഹമാണ് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ഡിടി നെക്സ്റ്റ് റിപ്പോർട്ട് അനുസരിച്ച് പ്രശാന്ത് നീലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്യാനുള്ള ആലോചനയിലാണ് അജിത്ത് എന്നാണ് പറയുന്നത്. ആദ്യ ചിത്രം വ്യത്യസ്തമായ കഥയാണെങ്കില്‍, രണ്ടാമത്തേത് യാഷ് നായകനായ 'കെജിഎഫ്' യൂണിവേഴ്സിലെ കഥയാണ് എന്നുമാണ് റിപ്പോര്‍ട്ട്.
"അദ്യത്തെ അജിത്ത് പ്രശാന്ത് നീല്‍ സിനിമ സ്റ്റാന്‍റ് എലോണ്‍ ചിത്രം ആയിരിക്കും. ഇത് എകെ 64 എന്ന പ്രൊജക്ടാകാനാണ് സാധ്യത. അദ്ദേഹത്തിന്‍റെ 65-ാമത്തെയോ 66-ാമത്തെയോ ചിത്രമായിരിക്കും അവരുടെ രണ്ടാമത്തെ പ്രോജക്റ്റ് 'കെജിഎഫ് 3'യിലേക്ക് വഴി മരുന്നിടുന്ന ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് 'കെജിഎഫ് 3' ലേക്ക് നയിക്കും. അജിത്തിന്‍റെ കഥാപാത്രം പ്രശാന്ത് നീൽ കെജിഎഫ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ യാഷിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രമായേക്കും" ഡിടി നെക്സ്റ്റ് റിപ്പോർട്ട് റിപ്പോർട്ടിൽ പറയുന്നു.
എന്നാല്‍ ഈ പ്രൊജക്ടുകള്‍ നടക്കാന്‍ കുറഞ്ഞത് ഒരു വർഷമെടുക്കും എന്നാണ് വിവരം. ഈ രണ്ട് ചിത്രങ്ങളും ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ വിഡാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് അജിത്ത് കുമാര്‍. പ്രശാന്ത് നീല്‍ സലാര്‍ 2ന്‍റെയും, ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്‍റെയും തിരക്കിലാണ്. എന്നാല്‍ ദേവര എന്ന വലിയ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്തിന്‍റെ സിനിമ ഉടന്‍ ചെയ്യുമോ എന്ന് ഉറപ്പില്ല.
അതിനാല്‍ തന്നെ സലാര്‍ 2വിന് ശേഷമോ മുന്‍പോ അജിത്ത് സിനിമയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. അതേ സമയം അജിത്തിന്‍റെ വിഡാമുയര്‍ച്ചി വരുന്ന ദീപാവലിക്ക് തീയറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ജനുവരിയില്‍ പൊങ്കല്‍ റിലീസായി ഗുഡ് ബാഡ് അഗ്ലി എത്തും. ഇത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേര്‍സാണ് നിര്‍മ്മിക്കുന്നത്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'ജോക്കറിന്‍റെ' ലോകത്തേക്ക് സ്വാഗതം: ജോക്കർ: ഫോളി എ ഡ്യൂക്‌സിന്‍റെ ഒഫീഷ്യല്‍ ട്രെയിലർ എത്തി
'ക്ലാഷ് വേണ്ട': പോരില്‍ നിന്ന് പിന്മാറി രജനികാന്ത്; ഒക്ടോബര്‍ പത്തിന് കങ്കുവ ഫ്രീ റണ്‍
