Asianet News MalayalamAsianet News Malayalam

'തലയ്‍ക്കൊപ്പം ആരാധകര്‍', ചിത്രങ്ങള്‍ ചര്‍ച്ചയാവുന്നു

വലിമൈ എന്ന ചിത്രത്തിലാണ് ഇപോള്‍ അജിത്ത് അഭിനയിക്കുന്നത്.

Ajith latest pic with fans takes social media by storm
Author
Kochi, First Published Feb 2, 2021, 1:13 PM IST

തമിഴകത്തിന്റെ തല അജിത്ത് ഇപോള്‍ വലിമൈ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് ഉള്ളത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്കൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ അടക്കമുള്ളവര്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. റാമോജി റാവു ഫിലിം സിറ്റിയിലാണ് വലിമൈ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

വാണാസിയില്‍ അടുത്തിടെ അജിത് സന്ദര്‍ശനം നടത്തിയതും വാര്‍ത്തയായിരുന്നു. ബൈക്കില്‍ ഹൈദരാബാദില്‍ നിന്ന് സിക്കിമിലേക്ക് ഉള്ള യാത്ര മധ്യേ വാരണാസിയില്‍ എത്തിയ അജിത്ത് അവിടത്തെ തദ്ദേശീയ ഭക്ഷണം കഴിക്കാൻ ചാറ്റ് ഷോപ്പില്‍ പോയിരുന്നു. ചാറ്റ് ഷോപ്പിന്റെ ഉടമയ്‍ക്കൊപ്പമുള്ള അജിത്തിന്റെ ഫോട്ടോയും ചര്‍ച്ചയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വലിമൈയില്‍ അജിത്ത് അഭിനയിക്കുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. ഇപോള്‍ എന്തായാലും സിനിമയുടെ ചിത്രീകരണൺ തുടരുകയാണ്.

ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.

ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

Follow Us:
Download App:
  • android
  • ios