തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്ത്.  സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ അജിത്തിന്റേതായി പ്രദര്‍ശനത്തിന് എത്തിയ വിശ്വാസം 200 കോടി രൂപയിലധികമാണ് സ്വന്തമാക്കിയത്. ഒരുകാലത്ത് നിരന്തരം പരാജയങ്ങള്‍ നേരിട്ടിരുന്ന താരമായിരുന്നു അജിത്ത്. എന്നാല്‍ അജിത്ത് വൻ തിരിച്ചുവരവ് നടത്തിയാണ് തമിഴകത്ത് ഒന്നാം നമ്പര്‍ താരങ്ങളില്‍ ഒരാളായത്. അജിത്തിന്റെ പഴയ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ത്യാഗരാജിന്റെ മകൻ പ്രശാന്തിന്റെ കൂടെയുള്ള അജിത്തിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുകയാണ്. ഒപ്പം അജിത്ത് സാധാരണക്കാരനായി നില്‍ക്കുന്നു. അന്ന് പ്രശാന്ത് സൂപ്പര്‍സ്റ്റാറായി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതെങ്കില്‍ അജിത്ത് ഇന്ന് തമിഴകത്തിന്റെ തലയായി മാറിയെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.